Asianet News MalayalamAsianet News Malayalam

Health Tips: എക്സീമയുടെ ഈ ലക്ഷണങ്ങളെ അറിയാതെ പോകരുത്...

എക്സീമ ഉള്ളവർക്ക് ചർമ്മത്തിൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും. ഇത്തരത്തില്‍ തൊലിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സൂചനകളെയും നിസാരമാക്കി എടുക്കരുത്.

symptoms and tips to prevent eczema
Author
First Published Mar 22, 2024, 7:29 AM IST

എക്സീമ അല്ലെങ്കിൽ വരട്ടുചൊറി സർവസാധാരണമായ ത്വക്ക് രോഗമാണ്. ചൊറിച്ചിലിലേക്കും വീക്കത്തിലേക്കും നയിക്കുന്ന ഒരു ചർമ്മ അവസ്ഥയാണിത്. ചര്‍മ്മം വരണ്ടതാകാനും ചുവന്ന പാടുകൾ വരാനും ഇത് കാരണമാകും. എക്സീമ ഉള്ളവർക്ക് ചർമ്മത്തിൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും.  ഇത്തരത്തില്‍ തൊലിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സൂചനകളെയും നിസാരമാക്കി എടുക്കരുത്. 

എക്സീമ ഓരോ വ്യക്തിയെയും ഓരോ രീതിയിലാകാം ബാധിക്കുക. അതിന് അനുസരിച്ച് എക്സീമയുടെ  ലക്ഷണങ്ങളിലും വ്യത്യാസം വരാം. എങ്കിലും പ്രധാനമായും ചർമ്മത്തിന് വീക്കം, ചൊറിച്ചിൽ, ചുവന്ന പാടുകള്‍, ചെറിയ കുരുക്കള്‍‌ എന്നിവയാണ് എക്സീമയുടെ പ്രധാന ലക്ഷണങ്ങള്‍. ഇങ്ങനെ ചർമ്മം ചൊറിഞ്ഞു പൊട്ടലുകളുണ്ടാകുന്നത് അണുബാധയ്ക്കും കാരണമാകുന്നു. ചലം ഒലിക്കുക, ചര്‍മ്മം വരണ്ട് പാളികള്‍ പോലെ ചിലയിടങ്ങളില്‍ കാണുന്നത്, വീക്കം എന്നിവയെല്ലാമാണ് എക്സീമ ലക്ഷണങ്ങളാകാം. ഇത് പകർച്ച വ്യാധിയല്ല. എന്നാല്‍ പടരാനുള്ള സാധ്യത ഉണ്ട്.  

എക്സീമ ഗൗരവമായ അവസ്ഥയിലേക്ക് എത്തുന്നത് നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ബാധിച്ചേക്കാം. അതിനാല്‍ കൃത്യമായി ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗം മനസിലാക്കുകയും ചികിത്സ തേടുകയും ചെയ്യുകയാണ് വേണ്ടത്. എക്സീമയുടെ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങള്‍, ചില തുണികള്‍, ചില സോപ്പുകള്‍ എന്നിവ ഒഴിവാക്കുക. ചിലരില്‍ സ്ട്രെസ് മൂലവും എക്സീമ ഉണ്ടാകാം. അത്തരക്കാര്‍ സ്ട്രെസ് ഒഴിവാക്കുക.  എക്സീമ ഉള്ളവര്‍ മോയിസ്ചറൈസറും സണ്‍സ്ക്രീനും ഉപയോഗിക്കാന്‍ മടി കാണിക്കരുത്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: കഞ്ഞിവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

youtubevideo

Follow Us:
Download App:
  • android
  • ios