Asianet News MalayalamAsianet News Malayalam

കാത്സ്യത്തിന്റെ കുറവ് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പേശികളുടെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം പ്രധാനപ്പെട്ട പോഷകമാണ്. കാൽസ്യത്തിന്റെ കുറവ് ഓസ്റ്റിയോപൊറോസിസിലേക്കും അസ്ഥി ഒടിവിലേക്കും നയിച്ചേക്കാം. ഭക്ഷണക്രമം, വൃക്ക തകരാറുകൾ അല്ലെങ്കിൽ ചില മരുന്നുകൾ എന്നിവ കാൽസ്യം കുറവിന് കാരണമാകും.

symptoms of calcium deficiency
Author
First Published Dec 31, 2023, 5:32 PM IST

രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോകാൽസെമിയ. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. പേശികളുടെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം പ്രധാനപ്പെട്ട പോഷകമാണ്.

കാൽസ്യത്തിന്റെ കുറവ് ഓസ്റ്റിയോപൊറോസിസിലേക്കും അസ്ഥി ഒടിവിലേക്കും നയിച്ചേക്കാം. ഭക്ഷണക്രമം, വൃക്ക തകരാറുകൾ അല്ലെങ്കിൽ ചില മരുന്നുകൾ എന്നിവ കാൽസ്യം കുറവിന് കാരണമാകും. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം വളരെ പ്രധാനമാണ്. 

കാൽസ്യത്തിന്റെ കുറവ് നാഡീവ്യവസ്ഥയെ ബാധിക്കും. ഇത് കൈകൾ, കാലുകൾ, വിരലുകൾ എന്നിവിടങ്ങളിൽ മരവിപ്പ് ഉണ്ടാക്കുക. കുറഞ്ഞ കാൽസ്യത്തിന്റെ അളവ് ക്ഷീണം, ബലഹീനത, കുറഞ്ഞ ഊർജ്ജ നില എന്നിവയ്ക്ക് കാരണമാകും. 

പേശികളുടെ പ്രവർത്തനത്തിന് കാൽസ്യം അത്യന്താപേക്ഷിതമാണ്. കൂടാതെ അപര്യാപ്തമായ കാൽസ്യം പേശികളുടെ ശക്തിയും സഹിഷ്ണുതയും കുറയ്ക്കുന്നതിന് കാരണമാകും.

പല്ലിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ കാൽസ്യം നിർണായക പങ്ക് വഹിക്കുന്നു. അപര്യാപ്തമായ കാൽസ്യത്തിന്റെ അളവ് ദന്തക്ഷയം, ദുർബലമായ ഇനാമൽ, മോണരോഗം വരാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. ചില കേസുകളിൽ, കാൽസ്യം കുറവ് കുട്ടികളിൽ പല്ല് പൊട്ടുന്നത് ഇടയാക്കും.

കാൽസ്യത്തിന്റെ കുറവ് ഉണ്ടായാൽ നഖം പെട്ടെന്ന് പൊട്ടാനുള്ള സാധ്യത കൂടുതലാണ്.  കൂടാതെ, ചർമ്മം വരണ്ടതാകാം. ആരോഗ്യമുള്ള ചർമ്മവും നഖവും നിലനിർത്താൻ മതിയായ കാൽസ്യം അളവ് ആവശ്യമാണ്.

കുട്ടികളിൽ കാൽസ്യത്തിന്റെ കുറവ് വളർച്ചയെ വൈകിപ്പിക്കും. കാരണം ആരോഗ്യകരമായ അസ്ഥി വളർച്ചയ്ക്ക് കാത്സ്യം ആവശ്യമാണ്. എല്ലുകളുടെ വളർച്ചയ്ക്ക് കാത്സ്യം വളരെ പ്രധാനമാണ്. നിങ്ങളുടെ കുട്ടികൾക്ക് മതിയായ അളവിൽ കാൽസ്യം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇത് ഉയരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

40 കഴിഞ്ഞ സ്ത്രീകളിൽ മോശം കൊളസ്ട്രോൾ ഉണ്ടാകാനുള്ള 5 കാരണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios