Asianet News MalayalamAsianet News Malayalam

സമ്മർദ്ദത്തെ തുടർന്ന് ഉണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ; ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

സമ്മർദ്ദവും ഉത്കണ്ഠയും അലട്ടുമ്പോൾ അത് വിവിധ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ഉത്കണ്ഠയോ സമ്മർദ്ദമോ അമിതമാകുമ്പോൾ കോർട്ടിസോളിന്റെയും അഡ്രിനാലിൻ്റെയും അളവ് കൂടാം. ദഹനവ്യവസ്ഥ എത്ര നന്നായി പ്രവർത്തിക്കുന്നു എന്നതിനെ അവ സ്വാധീനിക്കുന്നു. 

symptoms of digestive issues due to stress and anxiety
Author
First Published Nov 30, 2023, 1:52 PM IST

പിരിമുറുക്കവും ഉത്കണ്ഠ നിറഞ്ഞ ജീവിതത്തിലൂടെയാണ് പലരും കടന്നു പോകുന്നത്.  ജീവിതത്തിലെ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ് സമ്മർദ്ദം. സമ്മർദ്ദം മനസ്സിനെ മാത്രമല്ല  ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. 

സമ്മർദ്ദവും ഉത്കണ്ഠയും അലട്ടുമ്പോൾ അത് വിവിധ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ഉത്കണ്ഠയോ സമ്മർദ്ദമോ അമിതമാകുമ്പോൾ കോർട്ടിസോളിന്റെയും അഡ്രിനാലിൻ്റെയും അളവ് കൂടാം. ദഹനവ്യവസ്ഥ എത്ര നന്നായി പ്രവർത്തിക്കുന്നു എന്നതിനെ അവ സ്വാധീനിക്കുന്നു. ഉത്കണ്ഠയുമായി ബന്ധപ്പെട്ട ദഹന പ്രശ്നങ്ങളുണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

ഉത്കണ്ഠയും സമ്മർദ്ദവും ദഹനവ്യവസ്ഥയിലെ പേശികളെ സമ്മർദ്ദത്തിലാക്കാം. ഇത് അണുബാധകൾക്കും വയറുവേദനയ്ക്കും മലബന്ധത്തിനും ഇടയാക്കും. ഇത് വയറുവേദനയ്ക്കും കാരണമാകുന്നു. അടിവയറ്റിലും മുകളിലും ഈ വേദന അനുഭവപ്പെടാം. 

രണ്ട്...

മലാശയ ചലനങ്ങളിൽ മാറ്റം ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. സമ്മർദം മൂലം കുടലിന്റെ ചലനശേഷിയെ ബാധിക്കും. ഇത് മലബന്ധത്തിനോ വയറിളക്കത്തിനോ കാരണമാകും. കുടൽ പേശികളുടെ സാവധാനത്തിലുള്ള സങ്കോചവും വികാസവും മലബന്ധത്തിനും പെട്ടെന്നുള്ള സങ്കോചം വയറിളക്കത്തിനും ഇടയാക്കും.

മൂന്ന്...

ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാകുമ്പോൾ ഹോർമോൺ സെറോടോണിൻ ഉത്പാദിപ്പിക്കപ്പെടുന്നു. അത്  ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും.

നാല്...

സമ്മർദ്ദം ശരീരത്തിലെ വിശപ്പ് ഹോർമോണുകളുടെ സ്രവത്തെ ബാധിക്കുന്നു. ഇക്കാരണത്താൽ, ചിലർക്ക് വിശപ്പ് അനുഭവപ്പെടില്ല, മറ്റുള്ളവർക്ക് നല്ല വിശപ്പ് അനുഭവപ്പെടാം.

Read more താരൻ അകറ്റുന്നതിന് പരീക്ഷിക്കാം ഈ പൊടിക്കെെകൾ

 

Latest Videos
Follow Us:
Download App:
  • android
  • ios