മൂത്രത്തിൽ ചെറിയ അളവിൽ രക്തം കാണുന്നതും മറ്റൊരു ലക്ഷണമാണ്. മുഴകൾ വളരുമ്പോൾ അവ വയറുവേദന, നടുവേദന, അല്ലെങ്കിൽ ഇടയ്ക്കിടെ മൂത്രത്തിൽ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. 

വൃക്കയിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് ട്യൂമർ രൂപപ്പെടുമ്പോഴാണ് വൃക്ക ക്യാൻസർ വികസിക്കുന്നത്. പ്രായമായവരിൽ, പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവരിൽ ഇത് കൂടുതലായി കാണപ്പെടുന്നു. മുതിർന്നവരിൽ ഏറ്റവും സാധാരണമായ വൃക്ക കാൻസർ തരം വൃക്കകോശ കാർസിനോമയാണ്. ഇത് 90 ശതമാനം കേസുകളിലും കാണപ്പെടുന്നു.

വേദന, മുഴ, വേദനാജനകമായ മൂത്രമൊഴിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണെന്ന് മാഹിമിലെ പി. ഡി. ഹിന്ദുജ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററിലെ കൺസൾട്ടന്റ് യൂറോ-ഓങ്കോളജിസ്റ്റ് ഡോ. ഗണേഷ് ബക്ഷി പറയുന്നു.

മൂത്രത്തിൽ ചെറിയ അളവിൽ രക്തം കാണുന്നതും മറ്റൊരു ലക്ഷണമാണ്. മുഴകൾ വളരുമ്പോൾ അവ വയറുവേദന, നടുവേദന, അല്ലെങ്കിൽ ഇടയ്ക്കിടെ മൂത്രത്തിൽ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. ശ്രദ്ധേയമായ ഒരു മുഴ അല്ലെങ്കിൽ കഫത്തിൽ രക്തം പോലുള്ള ലക്ഷണങ്ങൾ വൃക്ക ക്യാൻസറിൽ കാണാറുണ്ടെന്ന് ഡോ. ഗണേഷ് ബക്ഷി പറഞ്ഞു.

അടിവയറ്റിലോ വൃക്ക ഭാഗത്തോ കാണപ്പെടുന്ന മുഴയും കിഡ്‌നി കാൻസറിൻറെ ലക്ഷണമാകാം. കാലുകളിലും കണങ്കാലുകളിലും കാണപ്പെടുന്ന വീക്കം കിഡ്‌നി കാൻസറിൻറെ ഭാഗമായി ഉണ്ടാകുന്ന ഒരു ലക്ഷണമാണ്. മുഴകൾ നേരത്തെ കണ്ടെത്തുന്നത് രോ​ഗത്തിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ട്യൂമറിന്റെ ഘട്ടത്തെയും വലുപ്പത്തെയും ആശ്രയിച്ച് ചികിത്സാ രീതികൾ വ്യത്യാസപ്പെടുന്നു. മൂത്രത്തിൽ രക്തം കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലതെന്നും ഡോ. ഗണേഷ് ബക്ഷി പറയുന്നു.

കിഡ്‌നി കാൻസർ കണ്ടെത്താനുള്ള മാർഗങ്ങൾ

മൂത്ര പരിശോധന

രക്തപരിശോധനകൾ

സിടി സ്‌കാൻ

അൾട്രാസൗണ്ട്

റീനൽ മാസ് ബയോപ്‌സി