Asianet News MalayalamAsianet News Malayalam

ചുമയ്ക്കുമ്പോള്‍ രക്തം വരിക, ഭക്ഷണം ഇറക്കാന്‍ പ്രയാസം; ഈ ലക്ഷണങ്ങൾ അറിയാതെ പോകരുത്...

മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അർബുദത്തിന്‌ കാരണമാകുന്നത്. 

Symptoms of throat cancer include these azn
Author
First Published May 31, 2023, 4:00 PM IST

മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ അമിത വളര്‍ച്ച ശ്വാസകോശ സംവിധാനത്തെ സാരമായി ബാധിക്കും. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അർബുദത്തിന്‌ കാരണമാകുന്നത്. 

തൊണ്ടയില്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ നിസാരമാക്കരുത്. ഒരാഴ്ച നിര്‍ത്താതെയുള്ള ചുമ വന്നാല്‍ ഒരു ഡോക്ടറെ കാണുക. 

രണ്ട്...

ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും ശ്രദ്ധിക്കണം. 

മൂന്ന്...

ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണരുത്. അസാധാരണമായ ശ്വസന ശബ്ദവും ശ്രദ്ധിക്കാതെ പോകരുത്. 

നാല്...

ഭക്ഷണം ഇറക്കാന്‍ പ്രയാസം  തോന്നുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്‍റെ ലക്ഷണമാകാം. ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണുക.

അഞ്ച്...

തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക. അതുപോലെ കഴുത്തുവേദനയും നിസാരമാക്കേണ്ട. 

ആറ്...

തൊണ്ടവേദനയും നിസാരമായി കാണരുത്. തണുപ്പ് കാലമായാല്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ സാധാരണമാണ്. എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ കാണുക.

ഏഴ്...

തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.

എട്ട്...

പെട്ടെന്നുള്ള ശബ്ദമാറ്റം ശ്രദ്ധിക്കേണ്ടതാണ്. ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നിസ്സാരമായി കാണരുത്. 

ഒമ്പത്...

മൂക്കില്‍ നിന്ന് രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ്, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം തുടങ്ങിയവയും ചിലരില്‍ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ദിവസവും കുടിക്കാം നാരങ്ങാ വെള്ളം; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Follow Us:
Download App:
  • android
  • ios