Asianet News MalayalamAsianet News Malayalam

ആദ്യത്തെ ആര്‍ത്തവം : അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ആദ്യത്തെ ആർത്തവത്തിന് 2 വർഷം മുമ്പെങ്കിലും സ്തനങ്ങൾ വികസിക്കാനും വലുതാകാനും തുടങ്ങുന്നു. ഈസ്ട്രജൻ ഹോർമോണിന്റെ അളവ് വർദ്ധിക്കുന്നതിനെ തുടർന്നാണ് ശരീരത്തിൽ ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. സ്തനങ്ങൾ‌ക്ക് വേദനയുള്ളതായി ചിലരിൽ അനുഭവപ്പെടാം. 

symptoms of your first period
Author
First Published Jan 26, 2024, 5:00 PM IST

ഗർഭാവസ്ഥയുടെ സാധ്യതകൾക്കായുള്ള തയ്യാറെടുപ്പിനായി സ്ത്രീയുടെ ശരീരം കടന്നുപോകുന്ന ഒന്നാണ് ആർത്തവചക്രം. ആർത്തവവിരാമത്തോട് അടുക്കുമ്പോൾ, ആർത്തവചക്രം വീണ്ടും ക്രമരഹിതമായി മാറിയേക്കാം. ക്രമരഹിതമായ ആർത്തവം ചില സ്ത്രീകളിൽ കണ്ട് വരുന്ന പ്രശ്നമാണ്. 

ഉറക്ക സമയം മാറുന്നത് മുതൽ സമ്മർദ്ദം വരെയുള്ള പല ഘടകങ്ങളും ആർത്തവ ചക്രം ക്രമരഹിതമാകുന്നതിന് കാരണമായേക്കാം. ഗർഭധാരണവും ആർത്തവം വൈകുന്നതിന് കാരണമാകും. ആർത്തവചക്രത്തെ ബാധിക്കുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ മുതൽ ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ വരെയാകാം ചിലപ്പോൾ ഇതിന് കാരണം. 

ആദ്യത്തെ ആർത്തവവും ലക്ഷണങ്ങളും...

ആദ്യ ആർത്തവത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനമാണ്. കാരണം, പെൺകുട്ടികളിൽ മാനസികമായും ശാരീരികമായും അതിനായി തയ്യാറെടുക്കുന്നതിനായി സഹായിക്കും. മിക്ക സ്ത്രീകളിലും 12നും 13നും ഇടയിലാണ് ആർത്തവം ആരംഭിക്കുന്നത്. എന്നാൽ, ചിലരിൽ ആർത്തവം അൽപം നേരത്തെയോ വൈകിയോ ഉണ്ടാകുന്നതും സാധാരണമാണ്. ആദ്യ ആർത്തവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിലരിൽ അടിവസ്ത്രങ്ങളിൽ സ്‌പോട്ടിംഗോ വയറുവേദനയോ അനുഭവപ്പെടാറുണ്ട്. ചിലർക്ക് ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) അനുഭവപ്പെടാറുണ്ട്.

ആദ്യത്തെ ആർത്തവത്തിന് 2 വർഷം മുമ്പെങ്കിലും സ്തനങ്ങൾ വികസിക്കാനും വലുതാകാനും തുടങ്ങുന്നു. ഈസ്ട്രജൻ ഹോർമോണിന്റെ അളവ് വർദ്ധിക്കുന്നതിനെ തുടർന്നാണ് ശരീരത്തിൽ ഈ മാറ്റങ്ങൾ സംഭവിക്കുന്നത്. സ്തനങ്ങൾ‌ക്ക് വേദനയുള്ളതായി ചിലരിൽ അനുഭവപ്പെടാം. 

സ്തനങ്ങളിലും ശരീരത്തിൻ്റെ മൊത്തത്തിലുള്ള രോമവളർച്ചയാണ് ആദ്യ ആർത്തവം ഉണ്ടാകുന്നതിന്റെ മറ്റൊരു ലക്ഷണങ്ങളിലൊന്ന്.  സ്തനങ്ങൾ വളരാൻ തുടങ്ങിയതിന് ശേഷം മുടിവളർച്ചയും വേ​ഗത്തിലാകുന്നു. തുടക്കത്തിൽ, യോനിക്ക് ചുറ്റും മൃദുവായ മുടികൾ പ്രത്യക്ഷപ്പെടുന്നു. 

ആദ്യ ആർത്തവത്തിന് മാസങ്ങൾക്ക് മുമ്പ് ചർമ്മത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെടാം. ചിലരിൽ മുഖക്കുരു ഉണ്ടാകാറുണ്ട്. എണ്ണമയമുള്ള പദാർത്ഥമായ സെബത്തിൻ്റെ ഉൽപാദനം വർധിച്ചതാണ് ഇതിന് കാരണം. ഇത് ചർമ്മപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.

യോനിയിൽ നിന്ന് ഡിസ്ചാർജ് വരുന്നതാണ് മറ്റൊരു ലക്ഷണം.  ഇത് ശരീരത്തിലെ ഹോർമോണുകളുടെ മാറ്റം മൂലമാണ് സംഭവിക്കുന്നത്. ആറ് മാസം മുതൽ ഒരു വർഷം വരെ ആർത്തവം ആരംഭിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ആദ്യ ആർത്തവം ഉണ്ടാകുന്നതിന് മുമ്പ് മാനസികാവസ്ഥയും ക്ഷീണവും അനുഭവപ്പെടാം. ഉത്കണ്ഠ, ക്ഷോഭം, വിഷാദം, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടാം.

ഉച്ചഭക്ഷണത്തിന് ശേഷം സിട്രസ് പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതോ?

 


 

Latest Videos
Follow Us:
Download App:
  • android
  • ios