സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയതെന്ന് അമ്മ സുബലക്ഷ്മി വീഡിയോയില്‍ പറയുന്നു. 

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നർത്തകിയും നടിയുമായ താര കല്യാണിനു തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയത്. അമ്മയ്ക്ക് ഒരു സർജറി ആവശ്യമായി വന്നിരിക്കുന്നുവെന്നും അതിന് എല്ലാവരുടെയും പ്രാർത്ഥന വേണമെന്നുമായിരുന്നു മകള്‍ സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ അന്ന് പങ്കുവച്ചത്. 

ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള താരയുടെ ചിത്രമാണ് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഈ പോസ്റ്റിലൂടെയാണ് താരയുടെ സർജറി വിവരം എല്ലാവരും അറിഞ്ഞത്. ഇതറിഞ്ഞ ഉടൻ തന്നെ താരയ്ക്ക് എന്താണ് അസുഖമെന്നും എന്തിനാണ് സർജറിയെന്നും നിരവധി പേർ അന്വേഷിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള ഉത്തരം ഇപ്പോള്‍ താര തന്നെ നല്‍കുകയാണ്. യുട്യൂബ് വാഡിയോയിലൂടെ ആണ് താര ഇക്കാര്യം പങ്കുവയ്ക്കുന്നത്. 

ആശുപത്രിയിൽ പ്രവേശിക്കുന്നതു മുതൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതു വരെയുള്ള കാര്യങ്ങൾ വീഡിയോയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയതെന്ന് അമ്മ സുബലക്ഷ്മി വീഡിയോയില്‍ പറയുന്നു. 

രാവിലെ 8.30ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് ഏഴ് ആയപ്പോഴാണ് ശസ്ത്രക്രിയ എല്ലാം പൂർത്തിയായത്. അത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയായിരുന്നെന്നും സൗഭാഗ്യ പറയുന്നു. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കാനും കുടുംബം മറന്നില്ല. 

സോഷ്യൽ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച കുടുംബമാണ് താര കല്യാണിന്‍റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. ഏറ്റവും ഒടുവിലായി സൗഭാഗ്യക്ക് ജനിച്ച മകള്‍ക്കുമുണ്ട് ആരാധകര്‍. കുഞ്ഞ് സുദര്‍ശനയുടെ വിശേഷങ്ങളൊക്കെ കുടുംബം യുട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

YouTube video player

Also Read: കുഞ്ഞ് സുദര്‍ശനയുടെ 'പല്ലട' ചടങ്ങ്; വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്