ക്യാൻസർ എന്ന രോ​ഗം ലോകമെമ്പാടും വളരുന്ന ഒരു നിർണായക പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നുവെന്ന് ഈ ഗവേഷണം വ്യക്തമാക്കുന്നതായി യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഡയറക്ടർ ക്രിസ്റ്റഫർ മുറെ പറഞ്ഞു. 

മിക്കവരും പേടിയോടെ കാണുന്ന രോ​ഗമാണ് ക്യാൻസർ. വിവിധ തരത്തിലുള്ള ക്യാൻസർ പിടിപെടാം. ആഗോള ക്യാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2019 ൽ ആഗോളതലത്തിൽ ഏകദേശം 4.45 ദശലക്ഷം കാൻസർ മരണങ്ങൾ പുകവലി, മദ്യപാനം, ഉയർന്ന ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), മറ്റ് അപകട ഘടകങ്ങൾ എന്നിവ കാരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദി ലാൻസെറ്റ് ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മധ്യ യൂറോപ്പ് ( 82 മരണങ്ങൾ), കിഴക്കൻ ഏഷ്യ ( 69.8), വടക്കേ അമേരിക്ക (66.), തെക്കൻ ലാറ്റിൻ അമേരിക്ക (64.2) പശ്ചിമ യൂറോപ്പ് 63.8) എന്നിവയാണ് മുകളിൽ സൂചിപ്പിച്ച അപകട ഘടകങ്ങൾ കാരണം ഏറ്റവും വലിയ ക്യാൻസർ മരണനിരക്ക് റിപ്പോർട്ട് ചെയ്ത് അഞ്ച് പ്രദേശങ്ങളെന്ന് ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ക്യാൻസർ എന്ന രോ​ഗം ലോകമെമ്പാടും വളരുന്ന ഒരു നിർണായക പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നുവെന്ന് ഈ ഗവേഷണം വ്യക്തമാക്കുന്നതായി യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഡയറക്ടർ ക്രിസ്റ്റഫർ മുറെ പറഞ്ഞു. പുകവലി എല്ലായ്‌പ്പോഴും ആഗോളതലത്തിൽ ക്യാൻസറിനുള്ള പ്രധാന അപകട ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്വാസകോശ ക്യാന്‍സര്‍ സാധ്യത തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

2019-ൽ 23 ക്യാൻസർ തരങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾക്കും അനാരോഗ്യത്തിനും പാരിസ്ഥിതിക, ഉപാപചയ അപകട ഘടകങ്ങൾ കാരണമായത് എങ്ങനെയെന്ന് അന്വേഷിച്ചു. അപകടസാധ്യത ഘടകങ്ങൾ കാരണം 2010 നും 2019 നും ഇടയിൽ കാൻസർ രോ​ഗത്തിലെ മാറ്റങ്ങളും വിലയിരുത്തിയതായി ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി പുറത്ത് വിട്ട പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. പുകയില ഉപയോഗം, മദ്യപാനം,ഭക്ഷണത്തിലെ അപകടസാധ്യതകൾ എന്നിവയാണ് ആഗോളതലത്തിൽ ക്യാൻസറിന് കാരണമായ പെരുമാറ്റ അപകട ഘടകങ്ങൾ. 

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രധാന കാരണം ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശ അർബുദം എന്നിവയാണ്. ഇത് അപകട ഘടകങ്ങളാൽ സംഭവിക്കുന്ന ക്യാൻസർ മരണങ്ങളിൽ 36.9 ശതമാനവും, വൻകുടൽ, മലാശയ അർബുദം (13.3%), അന്നനാള അർബുദം (9.7) എന്നിവയാണ്.

പുരുഷന്മാരിൽ ആമാശയ അർബുദം (6.6%), വൻകുടൽ, മലാശയ അർബുദം (15.8%), സ്ത്രീകളിൽ സ്തനാർബുദം (11%). സ്ത്രീകളിലെ 1.58 ദശലക്ഷം മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പുരുഷന്മാരിൽ ഏകദേശം 2.88 ദശലക്ഷം മരണങ്ങൾ അപകടസാധ്യത ഘടകങ്ങളുടെ പഠനത്തിന് കാരണമായേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.

കൊവിഡ് രോ​ഗികളിൽ വീണ്ടും പുതിയ ലക്ഷണങ്ങള്‍; ഡോക്ടര്‍ പറയുന്നു...