ഡെങ്കിപ്പനി തടയാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഡെങ്കി തടയാനും സഹായിക്കുന്നു.

ഈ കൊവിഡ് കാലത്ത് രാജ്യത്ത് പലയിടങ്ങളിലായി ഡെങ്കിപ്പനി കേസുകളുടെ എണ്ണവും കൂടിവരികയാണ്. മഴക്കാലമാകുമ്പോള്‍ സാധാരണഗതിയില്‍ ഡെങ്കു വ്യാപകമാകാറുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മഴ നീണ്ടുപോകുന്നതോടെ ഡെങ്കു ഭീഷണിയും തുടരുകയാണ്. 

പനി, വിറയല്‍, ശരീരവേദന, തളര്‍ച്ച, വിശപ്പില്ലായ്മ, ഛര്‍ദ്ദി, ചര്‍മ്മത്തില്‍ ചൊറിച്ചില്‍- പാട് പോലുളള വ്യതിയാനങ്ങള്‍, തലവേദന, കണ്ണിന് പിന്നില്‍ വേദന എന്നിവയെല്ലാമാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരാറുള്ളത്.

 ഡെങ്കിപ്പനി തടയാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഡെങ്കി തടയാനും സഹായിക്കുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...

ഒന്ന്...

സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കി വൈറസിനെതിരെ പോരാടാൻ സഹായിക്കുന്നു. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ വിറ്റാമിൻ സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.ഓറഞ്ച്, നാരങ്ങ, പൈനാപ്പിൾ എന്നിവ സിട്രസ് പഴങ്ങളിൽ പെടുന്നു . അവയിൽ ആന്റിഓക്‌സിഡന്റുകളും നിറഞ്ഞിരിക്കുന്നു.

രണ്ട്...

തൈര് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇതുകൂടാതെ, ഇത് നല്ല ഉറക്കം ലഭിക്കുന്നതിനും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

മൂന്ന്...

മഞ്ഞളിന് എല്ലാ ഔഷധ ഗുണങ്ങളും ഉണ്ട്. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കൂടാതെ, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു.

നാല്...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്.

അഞ്ച്...

തൊണ്ടവേദന, വീക്കം, ഓക്കാനം, ഡെങ്കിപ്പനിയുടെ മറ്റ് ലക്ഷണങ്ങൾ എന്നിവ ചികിത്സിക്കുന്നതിന് ഇഞ്ചിയിലെ സംയുക്തങ്ങൾ സഹായിക്കും. ഒരു പ്രധാന പ്രതിരോധശേഷി ബൂസ്റ്ററും കൂടിയാണ് ഇഞ്ചി.

വിവാഹത്തിന് മുമ്പ് നടത്തേണ്ട അഞ്ച്‌ ആരോഗ്യപരിശോധനകള്‍...