ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോ ആളുകളിലും വ്യത്യാസപ്പെടാം. ഹൃദയമിടിപ്പ്, വിയർക്കൽ, വിറയൽ, ശ്വാസതടസ്സം, അല്ലെങ്കിൽ ഭയാനകമായ എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഉത്കണ്ഠ പ്രശ്നം നേരിടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഉത്കണ്ഠ ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. അമിതമായി പേടിയോ ഉത്കണ്ഠയോ തുടർച്ചയായി നേരിടുന്നത് Social Anxiety Disorder ന്റെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഓരോ ആളുകളിലും വ്യത്യാസപ്പെടാം. ഹൃദയമിടിപ്പ്, വിയർക്കൽ, വിറയൽ, ശ്വാസതടസ്സം, അല്ലെങ്കിൽ ഭയാനകമായ എന്തെങ്കിലും കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ലക്ഷണങ്ങൾ തുടർച്ചയായി നിലനിൽക്കുന്നതും ജോലി / സ്കൂൾ / വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഉത്കണ്ഠ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?...
ഒന്ന്...
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണ് സാൽമൺ മത്സ്യം. ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഈ മത്സ്യം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ ആഴ്ചയിൽ മൂന്ന് തവണ സാൽമൺ ഫിഷ് കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതായി കണ്ടെത്തി.

രണ്ട്...
മഞ്ഞളിൽ കാണപ്പെടുന്ന ബയോ ആക്റ്റീവ് സംയുക്തമായ കുർക്കുമിൻ ഉത്കണ്ഠ, വിഷാദം എന്നിവ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മഞ്ഞൾ സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഒഴിവാക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സന്തുലിതാവസ്ഥ കൈവരിക്കാനും സഹായിക്കുന്നു.
മൂന്ന്...
ഭക്ഷണത്തിൽ ഡാർക്ക് ചോക്ലേറ്റ് ഉൾപ്പെടുത്തുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ എപ്പികാടെച്ചിൻ, കാറ്റെച്ചിൻ തുടങ്ങിയ ഫ്ലേവനോളുകൾ അടങ്ങിയിട്ടുണ്ട്.
നാല്...
ഗട്ട് മൈക്രോബയോം മാനസികാരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ശരീരത്തിലെ സൗഹൃദ ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും അതുവഴി സമ്മർദ്ദത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. ദിവലസവും തൈര് കഴിക്കുകയാണെങ്കിൽ ഇത് കുടൽ ബാക്ടീരിയകളെ നിയന്ത്രിക്കാൻ മാത്രമല്ല സമ്മർദ്ദത്തെ ചെറുക്കാനും സഹായിക്കും.

അഞ്ച്...
ബ്ലൂബെറി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ആറ്...
സെറോടോണിൻ ഉണ്ടാക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അത്യാവശ്യമായ ന്യൂറോ ട്രാൻസ്മിറ്റർ മാനസികാവസ്ഥ, ഉറക്കം, മെമ്മറി എന്നിവ നിയന്ത്രിക്കുന്നു. സെറോടോണിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഉത്കണ്ഠ ഒഴിവാക്കുകയും ചെയ്യുന്നു.
ഏഴ്...
ഗ്രീൻ ടീയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ബൂസ്റ്ററായി പ്രവർത്തിക്കുന്നു. മിതമായ അളവിൽ ഗ്രീൻ ടീ കഴിക്കുന്നത് മാനസിക പ്രകടനം ഒരു പരിധി വരെ വർദ്ധിപ്പിക്കും.
Read more പ്രമേഹമുള്ളവർ ദിവസവും ഉലുവ വെള്ളം കുടിച്ചാൽ...

