ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്നവരെ സംബന്ധിച്ച് ലൈംഗികജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോവേണ്ടത് ബന്ധത്തിന്റെ ദൃഢതയെ നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. എന്നാല്‍ പലപ്പോഴും പങ്കാളികള്‍ തമ്മില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പരാതികളും അസംതൃപ്തികളും തുറന്നുപറയാതെ ക്രമേണ അകല്‍ച്ച കൂടിവരികയാണ് ചെയ്യാറ്

ലൈംഗികതയെ കുറിച്ച് തുറന്ന് സംസാരിക്കാനും ( Discussion about Sex) ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താനും ഇന്നും മടിക്കുന്നവരാണ് അധികപേരും. ശാരീരിക-മാനസികാരോഗ്യകാര്യങ്ങളില്‍ ( Physical and Mental health ) ലൈംഗികതയ്ക്കുള്ള പങ്കിനെ കുറിച്ച് ബോധ്യത്തിലെത്താത്തതും, വികലമായ കാഴ്ചപ്പാടുകളുമാണ് കൂടുതല്‍ പേരെയും ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആരോഗ്യകരമായി പങ്കുവയ്ക്കുന്നതില്‍ നിന്നും ഇത്തരം പ്രശ്‌നങ്ങളെ വിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കുന്നതില്‍ നിന്നുമെല്ലാം പിന്തിരിപ്പിക്കുന്നത്. 

ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്നവരെ സംബന്ധിച്ച് ലൈംഗികജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോവേണ്ടത് ബന്ധത്തിന്റെ ദൃഢതയെ നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. എന്നാല്‍ പലപ്പോഴും പങ്കാളികള്‍ തമ്മില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട പരാതികളും അസംതൃപ്തികളും തുറന്നുപറയാതെ ക്രമേണ അകല്‍ച്ച കൂടിവരികയാണ് ചെയ്യാറ്. 

ഇവിടെയിതാ ലൈംഗികജീവിതത്തെ സന്തോഷപ്രദമായും സുഖകരമായും മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുന്ന ചില ടിപ്‌സ് ആണ് പങ്കുവയ്ക്കുന്നത്. സെക്‌സ് എജ്യുക്കേറ്ററും 'കം ആസ് യൂ ആര്‍: ദ സര്‍പ്രൈസിംഗ് ന്യൂ സയന്‍സ് ദാറ്റ് വില്‍ ട്രാന്‍സ്‌ഫോം യുവര്‍ സെക്‌സ് ലൈഫ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡോ. എമിലി നഗോസ്‌കിയാണ് ഈ ടിപ്‌സ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

'സ്‌ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം മൂലമാണ് പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള ലൈംഗികബന്ധം വളരെയധികം ബാധിക്കപ്പെടുന്നത്. അത് ജോലിസംബന്ധമായതോ, വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ടതോ എല്ലാമാകാം. കുടുംബമായി ജീവിക്കുന്നവരാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം അപ്പുറം ലൈംഗികജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഇതിനായി തന്നെ സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്. ജോലിഭാരമോ, മറ്റ് പ്രശ്‌നങ്ങളോ ഒന്നും തന്നെ അലട്ടാത്ത വിധം 'ഫ്രീ' ആയി വേണം സമയം 'ഷെഡ്യൂള്‍' ചെയ്യാന്‍. 

രണ്ട്...

ലൈംഗികതയോട് ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരിക്കുകയും അടുത്തയാള്‍ക്ക് താല്‍പര്യമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാം. ഇത്തരം ഘട്ടങ്ങളില്‍ താല്‍പര്യമില്ലാത്തയാളെ ശാരീരികമായോ മാനസികമായോ നിര്‍ബന്ധിക്കുന്നവരുണ്ട്. എന്നാലിത് ഒരിക്കലും ചെയ്യരുത്. പങ്കാളിയുടെ ഇഷ്ടം നഷ്ടപ്പെടുത്താനേ ഈ പ്രവണത ഉപകരിക്കൂ. 

മൂന്ന്...

ലൈംഗികജീവിതം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ടി ലൈംഗികതയ്ക്ക് എപ്പോഴും പ്രാധാന്യം നല്‍കാന്‍ ശ്രമിക്കരുത്. 'സെക്‌സ്' എന്നാല്‍ രണ്ട് ശരീരങ്ങള്‍ കൂടിച്ചേരുന്നത് മാത്രമാണെന്ന് സങ്കല്‍പിക്കരുത്. പങ്കാളിയുമായുള്ള ആത്മബന്ധം, സൗഹൃദം, ആരാധന ഇതെല്ലാം ലൈംഗികതയില്‍ സ്ഥാനം പിടിക്കുന്ന ഘടകങ്ങളാണ്. ലൈംഗികബന്ധം ഇല്ലാതിരിക്കുന്ന സമയത്തെ ഓര്‍ത്ത് ആധി പിടിക്കുക, ഇതിന് വേണ്ടി ബോധപൂര്‍വം തുടക്കം വയ്ക്കുകയെന്നതെല്ലാം പാഴ്ശ്രമങ്ങളാണ്. ദീര്‍ഘകാലമായി ഒരുമിച്ച് നില്‍ക്കുന്നവര്‍ക്ക് ലൈംഗിക ബന്ധം സുഖകരമായി മുന്നോട്ടുകൊണ്ട് പോകണമല്ലോ എന്ന ചിന്ത തന്നെ ചില ദമ്പതികളുടെ ലൈംഗികജീവിതത്തെ ബാധിക്കുന്നതായാണ് ഡോ. എമിലി സൂചിപ്പിക്കുന്നത്. 

നാല്...

പങ്കാളികള്‍ പരസ്പരം സംസാരിച്ചുതീരാത്ത പ്രശ്‌നങ്ങളുണ്ടെങ്കില്‍ നിര്‍ബന്ധമായും സെക്‌സ് തെറാപ്പിസ്റ്റിനെ കാണണം. ഇക്കാര്യത്തില്‍ മടിയോ, ദേഷ്യമോ, നിരാശയോ വിചാരിക്കേണ്ട കാര്യമില്ല. കഴിയുന്നതും തുറന്ന മനസോടെ പങ്കാളിയെ കൂടി ഉള്‍ക്കൊള്ളാനുള്ള വിശാലതയോടെ വേണം കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങളിലേക്ക് തിരിയാന്‍.

Also Read:- സെക്സ് ചെയ്യുന്നതിനിടെയുള്ള വേദന; കാരണങ്ങൾ ഇവയൊക്കെ...