കുഞ്ഞുങ്ങള്‍ മാത്രമല്ല സ്ത്രീകളും പ്രായമായവരും അടക്കം  പോഷകാഹാരക്കുറവ് നേരിടുന്ന വലിയൊരുവിഭാഗം ജനം തന്നെ നമ്മുടെ രാജ്യത്തുണ്ട്. ഈ വിഷയത്തില്‍ കൃത്യമായി അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് സെപ്തംബര്‍ ഒന്ന് മുതല്‍ ഏഴ് ദേശിയപോഷകാഹാര വാരമായി ആചരിക്കുന്നത്.

ഇത് ദേശീയപോഷകാഹാര വാരമായി ആചരിക്കുന്ന ആഴ്ചയാണ് രാജ്യത്ത്. പോഷകാഹാരക്കുറവ് മൂലം എത്രയോ കുഞ്ഞുങ്ങളുടെ ജീവൻ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മാത്രമല്ല സ്ത്രീകളും പ്രായമായവരും അടക്കം പോഷകാഹാരക്കുറവ് നേരിടുന്ന വലിയൊരുവിഭാഗം ജനം തന്നെ നമ്മുടെ രാജ്യത്തുണ്ട്. ഈ വിഷയത്തില്‍ കൃത്യമായി അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് സെപ്തംബര്‍ ഒന്ന് മുതല്‍ ഏഴ് ദേശിയപോഷകാഹാര വാരമായി ആചരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ആരോഗ്യവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചര്‍ച്ചയില്‍ വരുന്നുണ്ട്. അത്തരത്തില്‍ ചര്‍ച്ചയില്‍ വരുന്നൊരു വിഷയമാണ് പതിവാകുന്ന ദഹനപ്രശ്നങ്ങള്‍. ചിലര്‍ ഇതൊരു പരാതിയായി ഉയര്‍ത്തിക്കാണിക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് പതിവാകുന്നത്. ദഹനപ്രശ്നങ്ങള്‍ പതിവാകുന്നവര്‍ പരിശോധിച്ചുനോക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഭക്ഷണം കഴിക്കുമ്പോള്‍ അത് നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. വായില്‍ വച്ച് തന്നെ ഭക്ഷണത്തിന്‍റെ വിഘടനം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ദഹനം എളുപ്പത്തിലാകും. 

രണ്ട്...

ഭക്ഷണം പതിയെ കഴിക്കണമെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഇതെന്തുകൊണ്ടാണെന്ന് അറിയാമോ? ഒരുപാട് ഭക്ഷണം പെട്ടെന്ന് അകത്തെത്തുമ്പോള്‍ അത് ദഹനത്തെ ബാധിക്കാം. ഇത് ദഹനത്തിന് സമയമെടുക്കുകയും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാലാണ് ചെറിയ അളവില്‍ പതിയെ കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്. 

മൂന്ന്...

വയറ് അസ്വസ്ഥമാണെങ്കിലും ചിലര്‍ ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം വരുത്തില്ല. ഇത്തരക്കാരിലും ദഹനപ്രശ്നങ്ങള്‍ പതിവാകാം. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കുക. വയറിന് ഏതെങ്കിലും വിധത്തിലുള്ള വിഷമതകളുണ്ടാകുമ്പോള്‍ കഴിവതും ദഹനം എളുപ്പത്തിലാകുന്ന ഭക്ഷണങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കുക. 

നാല്...

ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്താൻ ശ്രദ്ധിക്കുക. ഫൈബര്‍ ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുമെന്നതിനാലാണിത്. 

അഞ്ച്..

ഭക്ഷണശേഷം ഒന്ന് അല്‍പം നടക്കുന്നതും ദഹനം എളുപ്പത്തിലാക്കും. കഴിയുന്നതു ഈ ശീലം പാലിക്കാൻ ശ്രമിക്കുക. 

Also Read:- ദേശീയ പോഷകാഹാര വാരം; ശരീരം ഫിറ്റായിരിക്കാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍