Asianet News MalayalamAsianet News Malayalam

Eye Sight : കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍

 കണ്ണ് ബാധിക്കപ്പെടുമെന്ന് നാം പൊതുവില്‍ പറയുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണ്ണിനെ അങ്ങനെ കാര്യമായി ബാധിക്കുന്നതായിരിക്കില്ല. അതേസമയം മറ്റ് പലതും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാനുമുണ്ടായിരിക്കും. അങ്ങനെ കണ്ണുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

things to do for keeping eyes healthy
Author
Trivandrum, First Published Jul 26, 2022, 1:51 PM IST

കണ്ണുകള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ട അവയവങ്ങളാണെന്ന് പറയുക വയ്യ, അല്ലേ? കാഴ്ചശക്തി ( Eye Sight ) നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാല്‍ ചിലരില്‍ ജീവിതരീതികളിലെ അശ്രദ്ധ മൂലം കാഴ്ചാതകരാറുകള്‍ സംഭവിക്കാറുണ്ട്. 

എന്നാല്‍ ഇത്തരത്തില്‍ കണ്ണ് ബാധിക്കപ്പെടുമെന്ന് ( Eyes Health ) നാം പൊതുവില്‍ പറയുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണ്ണിനെ അങ്ങനെ കാര്യമായി ബാധിക്കുന്നതായിരിക്കില്ല. അതേസമയം മറ്റ് പലതും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാനുമുണ്ടായിരിക്കും. അങ്ങനെ കണ്ണുകളുടെ ആരോഗ്യവുമായി ( Eyes Health ) ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

വ്യായാമം

കണ്ണുകള്‍ക്ക് വ്യായാമമുണ്ട്. ഇത് പലരും പതിവായി ചെയ്യാറുമുണ്ട്. കാഴ്ചശക്തിക്ക് ( Eye Sight )മങ്ങലേല്‍ക്കാതിരിക്കാനാണ് വ്യായാമമെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ഇത് കാഴ്ചശക്തിയെ ഒരുരീതിയിലും സ്വാധീനിക്കില്ല. കണ്ണുകള്‍ ജോലിഭാരം മൂലം നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാൻ വ്യായാമം സഹായിക്കും. 

നേരിയ വെളിച്ചത്തില്‍ വായിക്കുന്നത്

ചെറിയ വെളിച്ചത്തില്‍ വായിക്കുന്നത് കണ്ടാല്‍ വീട്ടിലെ മുതിര്‍ന്നവര്‍ വഴക്ക് പറയാറില്ലേ? ഇത് ക്രമേണ കാഴ്ച ഇല്ലാതാക്കുമെന്ന്. യഥാര്‍ത്ഥത്തില്‍ ചെറിയ വെളിച്ചത്തില്‍ വായിക്കുന്നത് കൊണ്ട് കണ്ണിന് പ്രശ്നങ്ങളൊന്നും സംഭവിക്കില്ല. എന്നാല്‍ വെളിച്ചം വയ്ക്കേണ്ട രീതി ശ്രദ്ധിച്ചില്ലെങ്കില്‍ കണ്ണുകളില്‍ തളര്‍ച്ച വരാം. ഇത് പതിവാകുന്നത് കണ്ണിന് ബുദ്ധിമുട്ടുമുണ്ടാക്കാം. വായിക്കുന്നത് എന്താണോ അതിലേക്കാണ് വെളിച്ചം വയ്ക്കേണ്ടത്. മറിച്ച് നമ്മുടെ മുഖം- തോള്‍ഭാഗം എന്നിവയിലേക്കല്ല വെളിച്ചം വീഴേണ്ടത്. അതാര്യമായ ഷെയ്ഡുകളുള്ള ടേബിള്‍ ലാമ്പ് ഉപയോഗിക്കുന്നതാണ് വായനയ്ക്ക് ഉചിതം. 

ക്യാരറ്റ് കഴിക്കുന്നത് കണ്ണിന് നല്ലതോ? 

ഭക്ഷണം കണ്ണുകളുടെ ആരോഗ്യത്തെ തീര്‍ച്ചയായും സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ക്യാരറ്റിന്‍റെ പേര് എല്ലാവരും എടുത്ത് പറയാറുണ്ട്. എന്നാല്‍ ക്യാരറ്റിനെക്കാളുമെല്ലാം കണ്ണിന് നല്ലത് വൈറ്റമിൻ-സി, ഇ എന്നിവയടങ്ങിയ പച്ചക്കറികളും പഴങ്ങളുമാണ്. ഇവയിലുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ കാഴ്ചശക്തിയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. 

കണ്ണട വച്ചില്ലെങ്കില്‍...

കണ്ണടയോ ലെൻസോ വയ്ക്കേണ്ടതായ പ്രസ്നം നിങ്ങള്‍ക്കുണ്ട്, എങ്കില‍് അത് തീര്‍ച്ചയായും ഉപയോഗിക്കുക. അല്ലാത്തപക്ഷം കണ്ണട വച്ചില്ലെങ്കിലും കാഴ്ചയ്ക്ക് യാതൊരു കേടുപാടും സംഭവിക്കുകയില്ല. 

സ്ക്രീൻ ടൈമും കണ്ണുകളുടെ ആരോഗ്യവും

ഇപ്പോള്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഡെസ്ക്ടോപ് എന്നിവയുടെയെല്ലാം ഉപയോഗം കൂടിയതോടെ ഇത് കണ്ണുകളെ നശിപ്പിക്കുമെന്ന വ്യാപകമായ പ്രചാരണങ്ങളുണ്ട്. ഇത് ശരിയല്ല. എങ്ങനെയാണിവ ഉപയോഗിക്കുന്നത് എന്ന കാര്യത്തിലാണ് ശ്രദ്ധ വേണ്ടത്. 

മണിക്കൂറുകളോളം സ്ക്രീൻ നോക്കിയിരിക്കുന്നവരാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. സ്ക്രീൻ ബ്രൈറ്റ്നെസ് കുറച്ച് ഉപയോഗിക്കുക, ഇടയ്ക്ക് സ്ക്രീനില്‍ നിന്ന് 20 മിനുറ്റ് വിശ്രമം കണ്ണുകള്‍ക്ക് നല്‍കുക, കണ്ണ് ഇടയ്ക്കിടെ ചിമ്മുന്നുണ്ടെന്ന് തീര്‍ച്ചപ്പെടുത്തുക. കണ്ണ് ചിമ്മാതിരിക്കുമ്പോള്‍ കണ്ണുകള്‍ വരണ്ടുപോവുകയും തുടര്‍ന്നാണ് കണ്ണുകള്‍ പ്രശ്നത്തിലാവുകയും ചെയ്യുന്നത്. 

Also Read:- നിസാരമെന്ന് കരുതുന്ന ഈ പ്രശ്നം നിങ്ങളുടെ കാഴ്ചയെ നശിപ്പിക്കാം

Follow Us:
Download App:
  • android
  • ios