ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യിൽ കാണപ്പെടുന്നു.  

കുഞ്ഞിന് ആറ് മാസം പ്രായമാകുമ്പോൾ മുലപ്പാൽ അല്ലാതെ മറ്റ് എന്തൊക്കെ ഭക്ഷണങ്ങൾ നൽകാമെന്നതിനെ സംബന്ധിച്ച് മിക്ക മാതാപിതാക്കളും സംശയം പറയാറുണ്ട്. പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞ ഭക്ഷണം കുഞ്ഞിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ധാരാളം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് നെയ്യ്. 

ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യിൽ കാണപ്പെടുന്നു. 

മലബന്ധം കുട്ടികളെ അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് നല്ല പരിഹാരമാണ് നെയ്യ്. ഭക്ഷണം എളുപ്പം ദഹിപ്പിക്കാനും വയറ്റിലെ പ്രശ്‌നങ്ങളെ അകറ്റി നിർത്താനും നെയ്യ് സഹായിക്കുന്നു. ആദ്യത്തെ അഞ്ച് വർഷങ്ങളിൽ കുഞ്ഞിന്റെ മസ്തിഷ്കം വികസിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്.

ശരീരഭാരം കൂട്ടാനും കുഞ്ഞിന്റെ മെറ്റബോളിസം വർധിപ്പിക്കാനും നെയ്യ് സഹായിക്കുന്നു. മാത്രമല്ല, കുട്ടികൾക്ക് നെയ്യ് നൽകുന്നത് എല്ലുകളെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. കുട്ടികൾക്ക് പറ്റുമെങ്കിൽ വീട്ടിലുണ്ടാക്കുന്ന നെയ്യ് നൽകാൻ ശ്രമിക്കുക. കുഞ്ഞിന് ഏഴ് മാസം പ്രായമാകുമ്പോൾ മൂന്നന നാല് തുള്ളി നെയ്യ് ഭക്ഷണത്തിൽ ചേർക്കാം. കുഞ്ഞിന് ഒരു വയസ്സ് തികയുമ്പോൾ കുട്ടിയുടെ ഭക്ഷണത്തിൽ ഒരു സ്പൂൺ നെയ്യ് ചേർക്കാവുന്നതാണ്. ഇത് ചോറിലോ പയറിലോ ചേർത്തും നൽകാം.

കുഞ്ഞിന്റെ ശരീരത്തിൽ നെയ്യ് കൊണ്ട് മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പശുവിൻ പാലിൽ നിന്ന് തയ്യാറാക്കുന്ന നെയ്യിന് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. അതിനാൽ, കുട്ടിക്ക് നെയ്യ് നൽകുന്നത് അണുബാധകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Read more അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ശീലമാക്കാം ഈ പാനീയം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News