കാരറ്റിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഈ രണ്ട് പ്രകൃതിദത്ത സംയുക്തങ്ങൾ റെറ്റിനയെയും ലെൻസിനെയും സംരക്ഷിക്കുന്നു.ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ കാരറ്റ് കഴിക്കുന്ന സ്ത്രീകൾക്ക് കാരറ്റ് കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗ്ലോക്കോമ വരാനുള്ള സാധ്യത 64% കുറവാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ഒഫ്താൽമോളജി കണ്ടെത്തി.  

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കാരറ്റിൽ അടങ്ങിയിരിക്കുന്നു. കണ്ണുകളുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് കാരറ്റ്. 
വിറ്റാമിൻ എയുടെ കുറവ് ഡ്രൈ ഐ എന്ന രോഗത്തിന് കാരണമാകുന്നു. ഇത് സാധാരണ കാഴ്ചയെ ബാധിക്കുകയും രാഅന്ധത ഉണ്ടാക്കുകയും ചെയ്യുന്നു. 

കാരറ്റിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഈ രണ്ട് പ്രകൃതിദത്ത സംയുക്തങ്ങൾ റെറ്റിനയെയും ലെൻസിനെയും സംരക്ഷിക്കുന്നു.ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ കാരറ്റ് കഴിക്കുന്ന സ്ത്രീകൾക്ക് കാരറ്റ് കഴിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗ്ലോക്കോമ വരാനുള്ള സാധ്യത 64% കുറവാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ഒഫ്താൽമോളജി കണ്ടെത്തി. 

കരൾ അർബുദം അല്ലെങ്കിൽ ലിവർ സിറോസിസിന് കാരറ്റ് ജ്യൂസ് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ കരൾ എൻസൈമുകൾ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കാരറ്റ് മുടിയെ ശക്തിപ്പെടുത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ഇത് ചുളിവുകൾ തടയാൻ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു. ബീറ്റാ കരോട്ടിനുകൾ ചർമ്മത്തെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും മുടിക്ക് സ്വാഭാവിക തിളക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

കാരറ്റ് പതിവായി കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും അണുബാധകൾ, ജലദോഷം, ചുമ, പനി എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാരറ്റിലെ നാരുകളുടെ ഗണ്യമായ അളവ് ദഹനത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നാരുകൾ ദഹനനാളത്തിലൂടെ സുഗമമായി കടന്നുപോകാൻ സഹായിക്കുകയും മലബന്ധം പോലുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു.

ഉയർന്ന കൊളസ്ട്രോൾ ; ശ്രദ്ധിക്കാതെ പോകുന്ന നാല് ലക്ഷണങ്ങൾ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News