Asianet News MalayalamAsianet News Malayalam

ഈ പച്ചക്കറി കണ്ണുകളെ സംരക്ഷിക്കും

കാരറ്റിൽ സീയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ബീറ്റാ കരോട്ടിനുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിലെ വിറ്റാമിന്‍ എ കാഴ്ച്ചശക്തി കൂട്ടുന്നതിനും വിവിധ നേത്രരോ​ഗങ്ങൾ അകറ്റുന്നതിനും സഹായിക്കും.
 

this vegetable protects the eyes health
Author
First Published Dec 17, 2023, 1:46 PM IST

ഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. പൂരിത കൊളസ്ട്രോളും കൊഴുപ്പും കാരറ്റിൽ കുറവാണ്. പൊട്ടാസ്യം, വിറ്റാമിൻ എ, ബയോട്ടിൻ, വിറ്റാമിൻ ബി 6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും കാരറ്റിൽ ധാരാളമുണ്ട്. 


രക്തസമ്മർദ്ദം കുറയ്ക്കുക, കാഴ്ചശക്തി വർദ്ധിപ്പിക്കുക, പ്രോട്ടീൻ വർദ്ധിപ്പിക്കുക, ഊർജ്ജം വർദ്ധിപ്പിക്കുക, എല്ലുകളുടെ ബലം വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങൾ കാരറ്റിനുണ്ട്. കാരറ്റിൽ സീയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ബീറ്റാ കരോട്ടിനുകളും അടങ്ങിയിട്ടുണ്ട്.

കാരറ്റിലെ വിറ്റാമിൻ എ കാഴ്ച്ചശക്തി കൂട്ടുന്നതിനും വിവിധ നേത്രരോ​ഗങ്ങൾ അകറ്റുന്നതിനും സഹായിക്കും. ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന വിറ്റാമിൻ എ കാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാരറ്റിലെ ഗ്ലൈസെമിക് ഇൻഡക്സ് സ്വഭാവത്തിൽ കുറവായതിനാൽ പ്രമേഹ രോഗികൾ കാരറ്റ് കഴിക്കുന്നത് സുരക്ഷിതമാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ കാരറ്റ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്നതാണ്. കാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

പൊട്ടാസ്യം ധാരാളം അടങ്ങിയ കാരറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കാരറ്റ് പോഷകങ്ങളും ഫിനോളിക് സംയുക്തങ്ങളാലും സമ്പന്നവുമാണ് കാരറ്റ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക. 

കൊവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎൻ.1'; ലക്ഷണങ്ങൾ എന്തൊക്കെ?

 

Latest Videos
Follow Us:
Download App:
  • android
  • ios