Asianet News MalayalamAsianet News Malayalam

നിങ്ങള്‍ എങ്ങനെയാണ് ഉറങ്ങാറ്? 3 രീതികളും അത് ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അറിയാം...

ഉറക്കം കൃത്യമാകാതിരിക്കുന്നതിന് പിന്നിലും പല കാരണങ്ങളുണ്ടാകാം. ഡയറ്റ് പ്രശ്‌നം മുതല്‍ മാനസിക സമ്മര്‍ദ്ദം വരെയുള്ള കാര്യങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കാം. ഇതിനൊപ്പം തന്നെ ഉറങ്ങുന്ന രീതിയും ഉറക്കത്തിന്റെ ഗുണമേന്മയെ സ്വാധീനിക്കുന്നുണ്ട്

three sleeping positions and its effects on health
Author
Trivandrum, First Published Jul 27, 2021, 6:21 PM IST

ഉറക്കം ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്ന് നമുക്കറിയം. ഉറക്കം കൃത്യമായില്ലെങ്കില്‍ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പല രീതിയിലാണ് ബാധിക്കുക. ഹൃദ്രോഗം, ഉയര്‍ന്ന ബിപി, രോഗ പ്രതിരോധശക്തി കുറയുക, ലൈംഗികാരോഗ്യം കുറയുക, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉറക്കം ശരിയായില്ലെങ്കില്‍ ക്രമേണ സംഭവിക്കും. 

ഉറക്കം കൃത്യമാകാതിരിക്കുന്നതിന് പിന്നിലും പല കാരണങ്ങളുണ്ടാകാം. ഡയറ്റ് പ്രശ്‌നം മുതല്‍ മാനസിക സമ്മര്‍ദ്ദം വരെയുള്ള കാര്യങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കാം. ഇതിനൊപ്പം തന്നെ ഉറങ്ങുന്ന രീതിയും ഉറക്കത്തിന്റെ ഗുണമേന്മയെ സ്വാധീനിക്കുന്നുണ്ട്. 

ഓരോരുത്തര്‍ക്കും ഉറങ്ങാന്‍ ഓരോ രീതികളാണ്. എങ്കിലും ചില രീതികള്‍ ഉറക്കത്തെയും അതുപോലെ തന്നെ ശരീരത്തെയും മോശമായി ബാധിക്കാം. ചില രീതികളാകട്ടെ, ആരോഗ്യത്തെ ഗുണകരമായ രീതിയിലും സ്വാധീനിക്കും. അത്തരത്തില്‍ സാധാരണഗതിയില്‍ അധികപേരും ഉറങ്ങുന്ന മൂന്ന് രീതികളും അവ ആരോഗ്യത്തെ എത്തരത്തിലാണ് സ്വാധീനിക്കുകയെന്നുമാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

 

three sleeping positions and its effects on health

 

കമഴ്ന്നുകിടന്നുള്ള ഉറക്കം. ഇതില്‍ വയറിന്റെ ഭാഗം അമര്‍ന്നാണിരിക്കുക. നിരവധി പേര്‍ ഇത്തരത്തില്‍ ഉറങ്ങാറുണ്ട്. കൂര്‍ക്കംവലി കുറയ്ക്കാനും, ഉറക്കക്കുറവ് നേരിടുന്നവര്‍ക്കുമെല്ലാം ഈ കിടപ്പുരീതി ഒരു പരിധി വരെ സഹായകമാണ്. എന്നാല്‍ ഇത് ക്രമേണ കഴുത്തുവേദന, നടുവേദന എന്നീ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അടിവയറ്റിന് താഴെയായി ചെറിയ തലയിണ വയ്ക്കുന്നത് ഈ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

 

three sleeping positions and its effects on health

 

മലര്‍ന്ന് കിടന്നുറങ്ങുന്നവര്‍ പൊതുവില്‍ കുറവാണ്. ഇങ്ങനെ കിടക്കുന്നത് കൊണ്ട് പലവിധത്തിലുള്ള ഗുണങ്ങളുമുണ്ട്. ശരീരത്തിന്റെ ആകെ ഘടനയ്ക്കും നടുവിനും സന്ധികള്‍ക്കും പേശികള്‍ക്കുമെല്ലാം ഈ കിടപ്പുരീതി ഗുണകരമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം  ഉറക്കമില്ലായ്മ നേരിടുന്നവര്‍, നടുവേദന, കൂര്‍ക്കംവലി എന്നീ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കെല്ലാം ഇങ്ങനെ കിടന്നുറങ്ങുന്നത് ഗുണകരമാണ്. മുട്ടുവേദന, ഇടുപ്പുവേദന എന്നിവ കുറയ്ക്കാനും ഈ രീതി നല്ലതാണ്. 

മൂന്ന്...

 

three sleeping positions and its effects on health

 

കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഘടനയില്‍ ഉറങ്ങാന്‍ കിടക്കുന്നവരുമുണ്ട്. ഇത് സാധാരണഗതിയില്‍ കുട്ടികള്‍, പ്രായമായവര്‍ എന്നീ വിഭാഗങ്ങളുടെ രീതിയാണ്. ഇത് നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന കിടപ്പുരീതിയാണ്. അതുപോലെ ഗര്‍ഭിണികള്‍ക്കും ഗുണമകരമാകുന്ന രീതിയാണ്. കൂര്‍ക്കംവലി കുറയ്ക്കാനും ഈ രീതി സഹായിച്ചേക്കാം. എന്നാല്‍ ഇങ്ങനെ കിടക്കുമ്പോഴും അത് ശരിയായ രീതിയിലല്ല എങ്കില്‍ ശരീരവേദനയും ശ്വസനപ്രശ്‌നങ്ങളും നേരിടാം.

Also Read:- ഈന്തപ്പഴം കഴിക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കുമോ?

Follow Us:
Download App:
  • android
  • ios