മഞ്ഞളിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്നും അത് ശരീരത്തെ അണുബാധകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്നും ന്മാമി പറയുന്നു.  Three spices that help boost immunity and relieve digestive problems in children

സീസണൽ മാറ്റങ്ങളിൽ കുട്ടികൾക്ക് നിരവധി രോ​ഗങ്ങൾ പിടിപെടാം. ചുമ, ജലദോഷം, വയറുവേദന എന്നിവ. രുചിക്കായി നമ്മൾ ദിവസവും ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മൂന്ന് സുഗന്ധവ്യഞ്ജനങ്ങൾ കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധയായ നമാമി അഗർവാൾ പറയുന്നു.

കുട്ടികൾക്ക് നൽകേണ്ട മൂന്ന് സുഗന്ധവ്യഞ്ജനങ്ങൾ

മഞ്ഞൾ

മഞ്ഞളിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്നും അത് ശരീരത്തെ അണുബാധകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്നും ന്മാമി പറയുന്നു. കുട്ടികൾക്ക് ചൂടുള്ള പാലിൽ മഞ്ഞൾ ചേർത്ത് കൊടുക്കുന്നത് വെള്ളത്തിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നതുമെല്ലാം പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.

ജീരകം

വലിയ ഗുണങ്ങളുള്ള മറ്റൊരു സുഗന്ധവ്യഞ്ജനമാണ് ജീരകം. കുട്ടികളിൽ ഗ്യാസ് അല്ലെങ്കിൽ വയറ് വേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജീരകം ദഹനത്തെ എളുപ്പമാക്കുന്നതിനൊപ്പം പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നുവെന്നും അവർ പറയുന്നു. കുട്ടികൾക്ക് ദിവസവും വെറും വയറ്റിൽ ജീരക വെള്ളം നൽകുന്നത് ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ജീരക വെള്ളം അണുബാധകളെയും ചെറുക്കാൻ സഹായിക്കുന്നു.

അയമോദകം

അയമോദകം ഒരു നുള്ള് കഴിച്ചാലും അത് വളരെ ഫലപ്രദമാണെന്ന് നമാമി അഭിപ്രായപ്പെട്ടു. വയറുവേദന, ഭാരം, ദഹനക്കേട് എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് അറിയപ്പെടുന്നു. ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് അയമോദകം ചവയ്ക്കുകയോ ചപ്പാത്തി മാവിൽ ചെറിയ അളവിൽ ചേർക്കുകയോ ചെയ്യുന്നത് കുടലിനെ ശക്തിപ്പെടുത്തുകയും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. കൂടാതെ, അസിഡിറ്റി കുറയ്ക്കുന്നതിനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായകമാണ്.

View post on Instagram