Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ ഹൃദയാഘാതം വന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില  മാറ്റങ്ങള്‍ വേണ്ടിവരും. 

Tips for Recovering and Staying Well After a Heart Attack
Author
Thiruvananthapuram, First Published May 20, 2019, 10:24 PM IST

ഇന്ത്യയില്‍ ഹൃദായാഘാതം പിടിപെടുന്നവരുടെ എണ്ണം കഴിഞ്ഞ കൂടുന്നുണ്ട്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു.
നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില  മാറ്റങ്ങള്‍ വേണ്ടിവരും. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. ഹൃദയാഘാതം വന്നവര്‍  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. 

Tips for Recovering and Staying Well After a Heart Attack

1. രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടതിനാല്‍ പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം.

2. പ്രമേഹരോഗമുളളവര്‍ പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം. 

3. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ട ഭക്ഷണം, പപ്പടം തുടങ്ങിയവ ഒഴിവാക്കണം.

4.പുകവലിയും മദ്യാപാനവും ഒഴിവാക്കണം.

5. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

6. ജങ്ക് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.

7. വ്യായാമം നിര്‍ബന്ധമായി ചെയ്യണം. യോഗ, ധ്യാനം തുടങ്ങിയവ പരീശീലിക്കുന്നത് നല്ലതാണ്. 

8. ചികിത്സയും തുടര്‍പരിശോധനകളും നിര്‍ബന്ധമായി എടുക്കണം. 
 

Follow Us:
Download App:
  • android
  • ios