Asianet News MalayalamAsianet News Malayalam

തടി കുറയ്ക്കണോ; ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും

പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം ഈ മൂന്ന് നേരങ്ങളിലും പച്ചക്കറികളായിരിക്കണം കൂടുതൽ ഉൾപ്പെടുത്തേണ്ടത്. ആഹാരത്തിന് ശേഷം ദിവസവും ഏതെങ്കിലും ഒരു ഫ്രൂട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

tips Lose weight quickly without dieting
Author
Trivandrum, First Published Sep 29, 2019, 10:00 AM IST

ശരീരഭാരം കൂട്ടാൻ എളുപ്പമാണ്. എന്നാൽ കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അമിതവണ്ണം ഭാവിയിൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കക്കുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

 പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, അത്താഴം ഈ മൂന്ന് നേരങ്ങളിലും പച്ചക്കറികളായിരിക്കണം കൂടുതൽ ഉൾപ്പെടുത്തേണ്ടത്. ആഹാരത്തിന് ശേഷം ദിവസവും ഏതെങ്കിലും ഒരു ഫ്രൂട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

രണ്ട്...

 എണ്ണയിൽ വറുത്ത സ്നാക്സുകൾ ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം. സ്നാക്സുകൾ പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും.

മൂന്ന്...

 പ്രധാന ആഹാരസമയത്തിന് അരമണിക്കൂർ മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്. കാരണം, വെള്ളം കുടിക്കുന്നത് ആഹാരത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇളം ചൂടുവെള്ളത്തിൽ കറുവപ്പട്ടയോ പെരും ജീരകമോ ഇട്ട് കുടിക്കുന്നതാകും ഏറ്റവും നല്ലത്.

നാല്...

രാത്രി എട്ടുമണിക്ക് ശേഷം കട്ടിയുള്ള ആഹാരം കഴിക്കരുത്. വിശന്നാൽ പാട നീക്കിയ പാലോ ആപ്പിളോ കഴിക്കാം.രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണം കഴിക്കുന്നതാകും കൂടുതൽ നല്ലത്. ഭക്ഷണം എളുപ്പവും പെട്ടെന്നും ദഹിക്കാനും സഹായിക്കും. 

അ‍ഞ്ച്...

ഉച്ചയ്ക്കോ രാത്രി ഭക്ഷണത്തോടൊപ്പമോ വെജിറ്റബിൾ സാലഡ് കൂടി കഴിക്കാൻ മറക്കരുത്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സാലഡ് കഴിക്കുന്നത് ​ഗുണം ചെയ്യും.

‌ആറ്...

നടന്നു പോകാവുന്ന ദൂരങ്ങൾക്കായി വണ്ടിയെടുക്കരുത്. ദിവസവും രാവിലെയോ വെെകിട്ടോ അരമണിക്കൂറെങ്കിലും നടക്കാൻ സമയം മാറ്റിവയ്ക്കുക.ഓഫീസിൽ ഓരോ 20 മിനിട്ടും എഴുന്നേറ്റ് നാലടി എങ്കിലും നടക്കാൻ ശ്രമിക്കുക.
 

Follow Us:
Download App:
  • android
  • ios