Asianet News MalayalamAsianet News Malayalam

തലവേദന മാറ്റാന്‍ പരീക്ഷിക്കാം ഈ ഒമ്പത് വഴികള്‍...

ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്.അതേസമയം, പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒന്നാണ് മൈഗ്രേൻ. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേൻ. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം കേട്ടാല്‍ തോന്നുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

tips to get rid of migraine azn
Author
First Published Mar 19, 2023, 5:47 PM IST

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്.അതേസമയം, പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒന്നാണ് മൈഗ്രേൻ. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേൻ. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം കേട്ടാല്‍ തോന്നുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

ഇത്തരത്തില്‍ ഉണ്ടാവുന്ന തലവേദന അകറ്റാന്‍ ചില വഴികള്‍ നോക്കാം...

ഒന്ന്...

മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിത ഉപയോഗം ഇന്ന് പലരിലും തലവേദനയുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കാം. പ്രത്യേകിച്ച് രാത്രി മങ്ങിയ വെളിച്ചത്തില്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം പൂര്‍ണ്ണമായും ഉപേക്ഷിക്കാം.

രണ്ട്...

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാകാം. ചോക്ലേറ്റ്, കഫൈന്‍, വൈന്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മൈഗ്രേൻ ഉണ്ടാകാം. അതിനാല്‍ അത്തരക്കാര്‍ തലവേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.  

മൂന്ന്...

ചിലര്‍ക്ക് എസിയില്‍ ഇരുന്നാല്‍ തലവേദന ഉണ്ടാകാം. അത്തരക്കാര്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുക. 

നാല്...

മദ്യപാനവും ചിലരില്‍ ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ അത്തരക്കാര്‍ മദ്യപാനം ഒഴിവാക്കുക. 

അഞ്ച്...

സ്ട്രെസ് , ടെന്‍ഷന്‍, ദീര്‍ഘയാത്ര, വെയില്‍ ഏല്‍ക്കുന്നതുമൊക്കെ പലരിലും തലവേദന ഉണ്ടാക്കാം. ഇത്തരം കാരണങ്ങള്‍ കണ്ടെത്തി അവയില്‍ നിന്നൊക്കെ വിട്ടുനിൽക്കുന്നതാണ് നല്ലത്. 

ആറ്...

ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. 

ഏഴ്...

ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്. 

എട്ട്...

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നത് തലവേദന അകറ്റാൻ സഹായിക്കും. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുന്നു. ഇത് തലവേദന ശമിപ്പിക്കാൻ സഹായിക്കും. 

ഒമ്പത്...

ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ചര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചി ഉപകാരമാകും. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കാം. 

Also Read: തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും കറിവേപ്പില ഇങ്ങനെ ഉപയോഗിക്കാം...

Follow Us:
Download App:
  • android
  • ios