ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളും മറ്റ് ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎല്ലിൻ്റെയും മൊത്തം കൊളസ്‌ട്രോളിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

ഉദാസീനമായ ജീവിതശെെലി മൂലം പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. എൽഡിഎൽ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കും. എന്നാൽ നല്ല കൊളസ്ട്രോൾ അല്ലെങ്കിൽ HDL ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ചീത്ത കൊളസ്ട്രോളിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കും. നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

നിർജ്ജലീകരണം മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. നിർജ്ജലീകരണം കരളിനെ കൂടുതൽ കൊളസ്ട്രോൾ രക്തപ്രവാഹത്തിലേക്ക് വിടാൻ പ്രേരിപ്പിക്കുകയും രക്തത്തിൽ നിന്ന് കൊളസ്ട്രോൾ ഇല്ലാതാക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം.

രണ്ട്...

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളും മറ്റ് ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎല്ലിൻ്റെയും മൊത്തം കൊളസ്‌ട്രോളിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

മൂന്ന്...

കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും മഞ്ഞൾ ഫലപ്രദമാണ്. ദിവസവുംമഞ്ഞൾ വെള്ളം കുടിക്കുന്നത് ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുന്നു.

നാല്...

ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കാർഡിയോ, എയറോബിക് വ്യായാമം എന്നിവ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ​ഗുണം ചെയ്യുന്നു. 

അഞ്ച്...

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കിഡ്‌നി ബീൻസ്, ആപ്പിൾ, പിയേഴ്സ് തുടങ്ങിയ ഭക്ഷണങ്ങളിലും ലയിക്കുന്ന നാരുകൾ കാണപ്പെടുന്നു. ലയിക്കുന്ന നാരുകൾ രക്തപ്രവാഹത്തിലേക്ക് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കും. പ്രതിദിനം അഞ്ച് മുതൽ 10 ഗ്രാം വരെ ലയിക്കുന്ന നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കും, മ​ലബന്ധം തടയും ; ദിവസവും ഈ പഴം കഴിക്കുന്നത് ശീലമാക്കൂ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates