വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേനും പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിന് ലിപ് ബാം ആയും ഉപയോഗിക്കാം. 

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞുകാലത്താണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. കൂടുതൽ പേരും ഏതെങ്കിലും ലിപ് ബാം ഉപയോഗിക്കാറാണ് പതിവ്. ചുണ്ടുകളിലെ ചർമ്മം വളരെ സെൻസിറ്റീവ് ആയതിനാൽ തന്നെ ഈർപ്പം അധിക നേരം നിലനിൽക്കുകയുമില്ല. ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില ടിപ്സുകൾ...

ഒന്ന്...

വാസ്‌ലിനും തേനും യോജിച്ച് വിണ്ടു കീറിയ ചുണ്ടുകളിൽ പുരട്ടുന്നത് വളരെ ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കൂടാതെ, വിള്ളലുകളിൽ നിന്നും വ്രണങ്ങളിൽ നിന്നും അണുബാധ ഉണ്ടാകുന്നതിൽ നിന്ന് തടയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തേനിനുണ്ട്. 

രണ്ട്...

വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേനും പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിന് ലിപ് ബാം ആയും ഉപയോഗിക്കാം.

മൂന്ന്...

നാരങ്ങാനീരും ബദാമെണ്ണയും ചേർത്ത് പുരട്ടുന്നത് ചുണ്ടിന്റെ മങ്ങിയ നിറം മെച്ചപ്പെടുത്താൻ വളരെ ഫലപ്രദമാണ്. ഇത് ചുണ്ടുകൾക്ക് ജലാംശവും ഈർപ്പവും നൽകുന്നു, ഇത് അവയെ സ്വാഭാവികമായും പിങ്ക് നിറമാക്കുന്നു.

നാല്...

വിണ്ടുകീറിയ ചുണ്ടുകൾക്ക് കറ്റാർവാഴ ജെൽ നല്ലതാണ്. ചുണ്ടുകൾക്ക് ഗുണം നൽകുന്ന എൻസൈമുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു നേരം കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ​ഗുണം ചെയ്യും.

അഞ്ച്...

വിണ്ടുകീറിയ ചുണ്ടുകളെ ചികിത്സിക്കുന്നതിനുള്ള മികച്ച ജലാംശം നൽകുന്ന ‌പ്രതിവിധിയാണ് വെള്ളരിക്ക. വെള്ളരിക്കയുടെ നീര് ഒന്നോ രണ്ടോ മിനിറ്റ് നേരം ചുണ്ടിൽ പുരട്ടി 10-15 മിനുട്ട് നേരം വയ്ക്കുക. ഇത് ദിവസവും ഒന്നോ രണ്ടോ തവണ ചെയ്യേണ്ടതാണ്.

Read more ബെറിപ്പഴങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ചില ആരോ​ഗ്യ​ഗുണങ്ങൾ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News