Asianet News MalayalamAsianet News Malayalam

അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ, കാൻസർ സാധ്യത കുറയ്ക്കാം

തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമാക്കാതെ മതിയായ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. കാൻസർ തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് കോസ്മെറ്റിക് സർജനും ബയോകെമിസ്റ്റുമായ ഡോ. റെസ തിർഗാരി പറയുന്നു.  ‌
 

tips to reduce cancer prevention
Author
First Published Nov 13, 2023, 4:32 PM IST

പലരും ഏറെ പേടിയോടെ നോക്കികാണുന്ന രോ​ഗമാണ് കാൻസർ. യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയാണ് കാൻസർ എന്ന് പറയുന്നത്. കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സ തേടലാണ് കാൻസർ പ്രതിരോധത്തിൽ പ്രധാനം. 

തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമാക്കാതെ മതിയായ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. കാൻസർ തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് കോസ്മെറ്റിക് സർജനും ബയോകെമിസ്റ്റുമായ ഡോ. റെസ തിർഗാരി പറയുന്നു.  ‌

പുകവലി ഉപേക്ഷിക്കാനും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനും ഡോ. റെസ തിർഗാരി പറയുന്നു. മറ്റൊന്ന്,  പതിവായി വ്യായാമം ചെയ്യാനും സംസ്കരിച്ച മാംസം ഒഴിവാക്കാനും സുരക്ഷിതമായ ലൈംഗികത പരിശീലിക്കാനും ദിവസവും സൺസ്‌ക്രീൻ പുരട്ടാനും അദ്ദേഹം പറയുന്നുണ്ട്. ഈ അഞ്ച് കാര്യങ്ങൾ കാൻസർ മാത്രമല്ല മറ്റ് രോ​ഗങ്ങളെയും അകറ്റിനിർത്താൻ സഹായകമാണെന്ന് ഡോ. റെസ തിർഗാരി പറഞ്ഞു.

കാൻസർ തടയുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് പുകവലി ശീലം ഒഴിവാക്കുക എന്നുള്ളതാണ്. കാരണം, പുകവലി ശ്വാസകോശ അർബുദം ഉണ്ടാക്കുക മാത്രമല്ല വിവിധ ശ്വാസകോശരോങ്ങൾക്കും കാരണമാകും. ഓസ്‌ട്രേലിയയിൽ പുകവലിയെ തുടർന്ന് പുരുഷന്മാരിൽ 90 ശതമാനം പേരിലും ശ്വാസകോശ അർബുദം ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിൽ 65 ശതമാനം ശ്വാസകോശ അർബുദവും പുകയില പുകവലിയുടെ ഫലമാണെന്ന് കണക്കാക്കപ്പെട്ടിട്ടുതായി അദ്ദേഹം പറയുന്നു.

കരൾ, കിഡ്നി, പിത്തസഞ്ചി അർബുദം എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കാൻസറുകളുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഫിറ്റ്നസ് നിലനിർത്തുക എന്നുള്ളതാണെന്നും ഡോ. റെസ തിർഗാരി പറഞ്ഞു. കാൻസർ സാധ്യത മാത്രമല്ല മറ്റ് രോ​ഗങ്ങൾ തടയുന്നതിനും സംസ്കരിച്ച മാംസങ്ങൾ ഒഴിവാക്കണമെന്ന് ഡോ.റെസ പറഞ്ഞു. കാരണം അവ വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സുരക്ഷിതമല്ലാത്ത സെക്സ് അർബുദത്തിന് കാരണമാകും. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV), ലൈംഗികതയിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസാണ് സെർവിക്കൽ ക്യാൻസറിനുള്ള പ്രധാന കാരണം. സ്ത്രീകൾക്കും പുരുഷന്മാർക്കും HPV ബാധിക്കാൻ സാധ്യത ഏറെയാണ്. മറ്റൊന്ന്, ദിവസവും സൺസ്ക്രീൻ പുരട്ടുന്നത് സ്കിൻ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായും ഡോ. റെസ തിർഗാരി പറഞ്ഞു.

ഈ 8 ലക്ഷണങ്ങള്‍ അവ​ഗണിക്കരുത് ; പാൻക്രിയാറ്റിക് കാൻസറിന്റേതാകാം

 

Follow Us:
Download App:
  • android
  • ios