ഒരു ടേബിൾസ്പൂൺ തക്കാളി നീര് ഒരു ടേബിൾ സ്പൂൺ കടലമാവുമായി യോജിപ്പിച്ച ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ടാൻ നീക്കം ചെയ്യാൻ മികച്ചതാണ് ഈ പാക്ക്.
ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയ തക്കാളി ചർമ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണ്. ഇവ ചർമ്മത്തിന് തിളക്കം നൽകുകയും ടാൻ നീക്കം ചെയ്യുകയും, മുഖക്കുരു ചികിത്സിക്കുകയും, അധിക എണ്ണമയം നിയന്ത്രിക്കുകയും ചെയ്യുന്നു.
ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിവ കാരണം, സുഷിരങ്ങൾ തിളക്കമുള്ളതാക്കാനും പ്രവർത്തിക്കുന്നു. ടാൻ കുറയ്ക്കുന്നതിനും, അധിക എണ്ണ (സെബം) നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്.
മുഖത്തെ കറുത്തപ്പാടുകൾ മാറ്റാൻ തക്കാളി ഉപയോഗിക്കേണ്ട വിധം.
ഒന്ന്
ഒരു ടേബിൾസ്പൂൺ തക്കാളി പൾപ്പ് ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക.
രണ്ട്
ഒരു ടേബിൾസ്പൂൺ തക്കാളി നീര് ഒരു ടേബിൾസ്പൂൺ കടലമാവുമായി യോജിപ്പിച്ച ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ടാൻ നീക്കം ചെയ്യാൻ മികച്ചതാണ് ഈ പാക്ക്.
മൂന്ന്
1 ടേബിൾസ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾസ്പൂൺ മുൾട്ടാനി മിട്ടിയുമായി യോജിപ്പിച്ച് ഫേസ് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും മികച്ചതാണ് ഈ പാക്ക്.
നാല്
1 ടേബിൾസ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾസ്പൂൺ അരിപ്പൊടിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.


