Asianet News MalayalamAsianet News Malayalam

Monkeypox Symptoms : മങ്കിപോക്‌സ് പിടിപെടുന്നവരിൽ കാണുന്ന രണ്ട് പുതിയ ലക്ഷണങ്ങൾ

മങ്കിപോക്സിന്റെ പുതിയ വകഭേദം പിടിപെടുന്ന രോഗികളിൽ മലാശയ വേദന, പെനൈൽ വീക്കം തുടങ്ങിയ മുമ്പൊരിക്കലും കാണാത്ത ലക്ഷണങ്ങൾ കാണുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

two new symptoms seen in people with monkeypox
Author
Trivandrum, First Published Jul 31, 2022, 10:35 PM IST

മങ്കിപോക്സ് (monkeypox) കേസുകൾ വർദ്ധിക്കുന്നത് ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. മങ്കിപോക്‌സ് വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന കഴിഞ്ഞാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.

മങ്കിപോക്സിന്റെ പുതിയ വകഭേദം പിടിപെടുന്ന രോഗികളിൽ മലാശയ വേദന, പെനൈൽ വീക്കം തുടങ്ങിയ മുമ്പൊരിക്കലും കാണാത്ത ലക്ഷണങ്ങൾ കാണുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കടുത്ത തലവേദന, പനി, ചർമ്മത്തിലെ തിണർപ്പ് അല്ലെങ്കിൽ ചർമ്മത്തിലെ പാടുകൾ/കുമിളകൾ, ക്ഷീണം, കക്ഷം, കഴുത്ത്, ഞരമ്പ് എന്നിവിടങ്ങളിലെ ലിംഫ് ഗ്രന്ഥിയുടെ വീക്കം, പേശി വേദന, നടുവേദന എന്നിവയാണ് മങ്കിപോക്സിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് സക്ര വേൾഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുബ്രത ദാസ് പറഞ്ഞു.

'വേദന കൊണ്ട് അലറിക്കരയാൻ തോന്നി'; മങ്കിപോക്സ് അനുഭവം പങ്കുവച്ച് രോഗി

എല്ലാ രോഗികൾക്കും അവരുടെ ചർമ്മത്തിലോ മ്യൂക്കോസൽ ചർമ്മത്തിലോ ജനനേന്ദ്രിയത്തിലോ പെരിയാനൽ ഭാ​ഗത്തോ ആണ് മുറിവുള്ളതായി കണ്ടെത്തിയതെന്നും ​പഠനത്തിൽ പറയുന്നു. രോഗബാധിതരായ ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള ആളുകളിൽ പനി,  തൊണ്ടവേദന എന്നിവ ഉണ്ടാകുമ്പോൾ ആ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്നവരെ വേർതിരിച്ച് ശരിയായ വൈദ്യസഹായത്തോടെ വിലയിരുത്തണമെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിന്ദുമതി പി എൽ പറഞ്ഞു.

രോഗബാധിതനുമായി സമ്പർക്കം പുലർത്തുന്ന ഒരു വ്യക്തിക്ക് അഞ്ച് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ രണ്ടോ മൂന്നോ ആഴ്ച ക്വാറന്റൈൻ ആവശ്യമാണെന്നും ഡോ. ബിന്ദുമതി പറഞ്ഞു. രോഗബാധിതനായ വ്യക്തിയെ പരിചരിക്കുന്നവർ നല്ല ശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുന്ന വ്യക്തി പതിവായി കൈ കഴുകേണ്ടതുണ്ട്. കൂടാതെ കൊവിഡ് - 19 പോലെ ആവശ്യമായ മുൻകരുതലുകൾ പാലിക്കണമെന്നും അവർ പറഞ്ഞു.

മങ്കിപോക്സ് ബാധിച്ച വ്യക്തിയുടെ പാത്രങ്ങൾ, കിടക്കകൾ, തൂവാലകൾ അല്ലെങ്കിൽ വസ്ത്രങ്ങൾ എന്നിവയിൽ സ്പർശിക്കുമ്പോഴോ കൈകാര്യം ചെയ്യുമ്പോഴോ കൂടെയുള്ള ശ്രദ്ധിക്കണം. മങ്കിപോക്സും വസൂരി വൈറസുകളും ജനിതകപരമായി ഒന്നു തന്നെയായതിനാൽ മങ്കിപോക്സ് ബാധിച്ച വ്യക്തികളിൽ രോ​ഗം സുഖപ്പെടുത്താൻ വസൂരിക്കുള്ള ആന്റി വൈറൽ മരുന്ന് ഉപയോഗിക്കാമെന്ന് ഡോ. ബിന്ദുമതി പറഞ്ഞു.

മങ്കിപോക്സ് ലൈംഗികമായി പകരുന്ന രോ​ഗമാണോ? വിദ​ഗ്ധർ പറയുന്നത്

മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധി, പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75  രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ്‌  രോഗപ്പകർച്ച ചർച്ച ചെയ്യാൻ ചേർന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ്‌ അധാനോം ആണ്  നിർണായക തീരുമാനം പ്രഖ്യാപിച്ചത്. 

മൂന്ന് സാഹചര്യങ്ങൾ  ചേർന്ന് വന്നാൽ മാത്രമാണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത്. അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകർച്ച ഉണ്ടാകുമ്പോൾ, ആ രോഗപ്പകർച്ച രാജ്യാതിരുകൾ ഭേദിച്ച്  പടരുമ്പോൾ, രോഗത്തെ തടയണമെങ്കിൽ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോൾ. മങ്കിപോക്സിന്‍റെ കാര്യത്തിൽ ഇതെല്ലം ചേർന്നുവന്നിരിക്കുന്നു. 

നാല് പതിറ്റാണ്ട് ആഫ്രിക്കയിൽ മാത്രം ഒതുങ്ങിനിന്ന രോഗം കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടർന്നത് 75 രാജ്യങ്ങളിലെ 16000 പേരിലേക്കാണ്. ഇതിന് മുൻപ് ലോകാരോഗ്യ സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത് കൊവിഡിനെയാണ്. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികൾ മാത്രം ഉള്ളപ്പോഴാണ് ആഗോള പകർച്ചവ്യാധിയായി കൊവിഡിനെ പ്രഖ്യാപിച്ചത്. കൊവിഡ് പോലുള്ള രോഗപ്പകർച്ച മങ്കിപോക്സിന്‍റെ കാര്യത്തിൽ ഉണ്ടാവില്ലെന്നാണ് ഇപ്പോഴും ആഗോള ഗവേഷകർ പറയുന്നത്. 

 

Follow Us:
Download App:
  • android
  • ios