Asianet News MalayalamAsianet News Malayalam

കൊവി‍ഡ് 19; യുഎസിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

കഴിഞ്ഞ ഒരാഴ്ചയായി യുഎസിൽ കൊവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതിൽ ഉയരുന്നുണ്ട്. തുടർന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിർദേശം. 

US tells vaccinated people in high Covid risk areas to mask again
Author
USA, First Published Jul 29, 2021, 10:38 AM IST

കൊവിഡ് കൂടുതലുള്ള മേഖലകളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. ഉയർന്ന കൊവിഡ് രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വീടിനുള്ളിലും പുറത്തും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. 

കൊവിഡ് പ്രതിരോധ കുത്തിവെപ്പിൽ രാജ്യം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി യുഎസിൽ കൊവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതിൽ ഉയരുന്നുണ്ട്. തുടർന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിർദേശം. വൈറ്റ് ഹൗസിലെ മുഴുവൻ ജീവനക്കാർക്കും മാസ്ക് ധരിച്ച് ജോലിക്കെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഡെൽറ്റ വകഭേദം അതിവേ​ഗത്തിൽ പടർന്ന് പിടിച്ചതിനാൽ കേസുകൾ കൂടാമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോച്ചൽ വലൻസ്‌കി പറഞ്ഞു. കൊവിഡ് ഉയർന്ന പ്രദേശങ്ങളിൽ പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ആളുകൾ വീടിനകത്തും പുറത്തിറങ്ങുമ്പോഴും മാസ്ക് ധരിക്കണമെന്നും സിഡിസി പറയുന്നു.

വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്ത്: ആരോ​ഗ്യമന്ത്രി


 

Follow Us:
Download App:
  • android
  • ios