പല കാരണങ്ങൾ കൊണ്ട് വെള്ളപോക്ക് ഉണ്ടാകാം. ബാക്റ്റീരിയല്‍ അണുബാധ മൂലം, പ്രമേഹം ഉള്ളവരില്‍, ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍, ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ഉള്ളവരില്‍, ലൈംഗിക രോഗങ്ങള്‍ ഉള്ളവരിലൊക്കെ ഈ പ്രശ്നം ഉണ്ടാകാം.
മിക്ക സ്ത്രീകളും പുറത്ത് പറയാൻ മടികാണിക്കുന്ന ഒന്നാണ് വെള്ളപോക്ക്. സ്ത്രീയുടെ യോനിയിൽ നിന്ന് വെളുത്തതോ മഞ്ഞയോ പച്ചയോ കലർന്ന സ്രവം വരുന്നതാണ് വെള്ളപോക്ക് എന്ന് പറയുന്നത്. ചിലരിൽ ഇത് അണുബാധയുടെ ലക്ഷണമാകാം. അത്തരം സ്രവങ്ങൾ യോനിയിൽ നിന്നോ അണ്ഡാശയത്തിൽ നിന്നോ ഫാലോപ്യൻ ട്യൂബുകളിൽ നിന്നോ സാധാരണയായി സെർവിക്സിൽ നിന്നോ ഉണ്ടാകാം.
പൊതുവെ സ്ത്രീകളിൽ അണ്ഡോൽപ്പാദനം നടക്കുമ്പോൾ, മുലയൂട്ടുമ്പോൾ, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ഒക്കെ വെള്ളപ്പോക്ക് കണ്ടുവരാം. അത് തികച്ചും സ്വാഭാവികമാണ്. നിറവ്യത്യാസം ഉണ്ടാകുമ്പോഴാണ് ഇത് ശ്രദ്ധിക്കേണ്ടത്. നിറത്തിലോ, മണത്തിലോ,രൂപത്തിലോ വ്യത്യാസം വരികയോ, യോനിയിൽ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാൽ ശ്രദ്ധിക്കുക. ഉടൻ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.
പല കാരണങ്ങൾ കൊണ്ട് വെള്ളപോക്ക് ഉണ്ടാകാം. ബാക്റ്റീരിയൽ അണുബാധ മൂലം, പ്രമേഹം ഉള്ളവരിൽ, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ, ഗർഭാശയമുഖ ക്യാൻസർ ഉള്ളവരിൽ, ലൈംഗിക രോഗങ്ങൾ ഉള്ളവരിലൊക്കെ ഈ പ്രശ്നം ഉണ്ടാകാം.
എങ്ങനെ പ്രതിരോധിക്കാം...
ഒന്ന്...
ആർത്തവ സമയത്ത് ഇടവിട്ട് പാഡുകൾ മാറ്റുക. നാല് മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക. മെൻസ്ട്രൽ കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്.
രണ്ട്...
സുരക്ഷിതമായി ലൈംഗികബന്ധത്തിലേർപ്പെടുക. കോണ്ടം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗികബന്ധത്തിൽ ഏർപ്പെടുക.
മൂന്ന്...
കോട്ടൺ അടിവസ്ത്രം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക.
നാല്...
സുഗന്ധമുള്ള കോണ്ടം ഇന്ന് ലഭ്യമാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകൾക്ക് യീസ്റ്റ് അണുബാധ യോനിയിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മണമില്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക.
