' യോഗ, നീന്തൽ, ഫിസിയോ, ജീവിതശൈലിയിലെ മാറ്റം എന്നിവയുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെടുന്നു. സൂര്യപ്രകാശം ലഭിക്കുന്നതാണ് ഏറ്റവും പ്രധാനം...' - വരുൺ പറഞ്ഞു. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നത് രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
തന്നെ അലട്ടുന്ന രോഗത്തെക്കുറിച്ച് അടുത്തിടെ ബോളിവുഡ് നടൻ വരുൺ ധവാൻ വെളിപ്പെടുത്തിയിരുന്നു. 'വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ' (vestibular hypofunction) എന്ന രോഗമാണ് തനിക്കുള്ളതെന്ന് താരം പറഞ്ഞിരുന്നു. ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇടയ്ക്കിടെ എവിടെയായിരുന്നാലും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുമെന്നും എന്നാൽ താൻ തളരാൻ തയ്യാറായില്ലെന്നും വരുൺ പറഞ്ഞു.
'രോഗം ഇപ്പോൾ ഭേദപ്പെട്ട് വരികയാണെന്നാണ് വരുൺ ധവാൻ ട്വീറ്റ് ചെയ്തിരുന്നു. ' യോഗ, നീന്തൽ, ഫിസിയോ, ജീവിതശൈലിയിലെ മാറ്റം എന്നിവയുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെടുന്നു. സൂര്യപ്രകാശം ലഭിക്കുന്നതാണ് ഏറ്റവും പ്രധാനം...'- വരുൺ പറഞ്ഞു. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നത് രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
എന്താണ് വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ?
'വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ' എന്നത് ഒരു വ്യക്തിയുടെ ബാലൻസ് ദുർബലമാക്കുന്ന ഒരു രോഗാവസ്ഥയാണ്. നിങ്ങളുടെ ബാലൻസ് സിസ്റ്റത്തിന്റെ ആന്തരിക ചെവി ഭാഗം വേണ്ടത്ര പ്രവർത്തിക്കുന്നത് നിർത്തുകയും തലച്ചോറിലേക്ക് തെറ്റായ സന്ദേശങ്ങൾ അയയ്ക്കുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്യുമ്പോൾ രോഗം വികസിക്കുന്നു.
ദിവസവും നാലോ അഞ്ചോ കുതിർത്ത വാൾനട്ട് കഴിക്കുന്നത് ശീലമാക്കൂ, ഗുണങ്ങൾ ഇതാണ്
' വെസ്റ്റിബുലാർ സിസ്റ്റം അകത്തെ ചെവിയിൽ സ്ഥിതിചെയ്യുന്നു. വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ ഉള്ള ആളുകൾക്ക് വീഴ്ച, തലകറക്കം, കാഴ്ച മങ്ങൽ, വായിക്കാനുള്ള ബുദ്ധിമുട്ട്, തിരക്കേറിയ അന്തരീക്ഷത്തിൽ സെൻസിറ്റിവിറ്റി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഈ അവസ്ഥ ഒരു ബാലൻസ് ഡിസോർഡർ ആണ്. ഏത് പ്രായത്തിലും ആളുകളെ ബാധിക്കാം. എന്നാൽ നിങ്ങൾ പ്രായമാകുന്തോറും ഇത് സാധാരണയായി കാണപ്പെടുന്നു...' - ഫരീദാബാദ് ഇഎൻടി മാരേംഗോ ക്യുആർജി ഹോസ്പിറ്റലിലെ ഡോ. ആനന്ദ് ഗുപ്ത പറയുന്നു.
'ചെവി, സെർവിക്കൽ നട്ടെല്ല്, ഹൃദയം എന്നിങ്ങനെയുള്ള മസ്തിഷ്കത്തിന്റെ കേന്ദ്രഭാഗമോ പെരിഫറൽ ഘടകങ്ങളോ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം...'- ഡോ.ഗുപ്ത പറയുന്നു. അണുബാധ, വിഷവസ്തുക്കൾ, ജനിതക അല്ലെങ്കിൽ സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾ, മുഴകൾ അല്ലെങ്കിൽ ന്യൂറോ ഡിജനറേഷൻ എന്നിവ മൂലവും ഈ അവസ്ഥ ഉണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേത്തു.
ഈ അവസ്ഥയുടെ ചികിത്സ വെസ്റ്റിബുലാർ പരിശോധനയിലൂടെ ചെയ്യാവുന്ന രോഗനിർണയത്തെ ആശ്രയിച്ചിരിക്കുന്നു. വെസ്റ്റിബുലോണിസ്റ്റാഗ്മോഗ്രാഫി (VNG) വെസ്റ്റിബുലാർ ഫംഗ്‌ഷൻ കണ്ടെത്തുന്നതിനുള്ള ഒരു ഉപയോഗപ്രദമായ പരിശോധനയാണ്.
രോഗലക്ഷണങ്ങളുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്നുകളും ശുപാർശ ചെയ്യുന്നതെന്നും ഇതിന് പുറമേ, വെസ്റ്റിബുലാർ റീഹാബിലിറ്റേഷൻ വ്യായാമവും ബോഡി റീപോസിഷനിംഗ് വ്യായാമങ്ങളും ഈ അവസ്ഥയെ അകറ്റി നിർത്തുന്നതിന് പ്രധാന പങ്ക് വഹിക്കുമെന്നും ഡോ.ഗുപ്ത പറയുന്നു.
പതിവ് വ്യായാമങ്ങൾ (നീന്തൽ, യോഗ പരിശീലിക്കുക), ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കൽ തുടങ്ങിയ ചില ജീവിതശൈലി മാറ്റങ്ങൾ രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുമെന്നും ഡോ.ഗുപ്ത പറഞ്ഞു.ചില മരുന്നുകൾ, അണുബാധകൾ, ചെവിയിലെ മോശം രക്തചംക്രമണം പോലുള്ള പ്രശ്നങ്ങൾ വെസ്റ്റിബുലാർ ബാലൻസ് ഡിസോർഡേഴ്സിന്റെ സാധാരണ കാരണങ്ങളിൽ ഉൾപ്പെടുന്നു.
ലക്ഷണങ്ങൾ...
ഛർദ്ദി
വയറിളക്കം
ഉത്കണ്ഠ
ഹൃദയത്തിന്റെ താളത്തിലെ മാറ്റങ്ങൾ
വെസ്റ്റിബുലാർ സിസ്റ്റം തകരാറിലാകുമ്പോൾ ഒരു വ്യക്തിക്ക് തലകറക്കവും അസന്തുലിതാവസ്ഥയും അനുഭവപ്പെടുന്നു. രോഗികൾക്ക് ഓസിലോപ്സിയ, തലകറക്കം, അസ്ഥിരത എന്നിവ അനുഭവപ്പെടാം. ഈ അവസ്ഥ തലയുടെ ഇരുവശത്തേയും അല്ലെങ്കിൽ ഒരു വശത്തെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഫാറ്റി ലിവറിന്റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങളിതാ...
വെസ്റ്റിബുലാർ ന്യൂറിറ്റിസ്, വെസ്റ്റിബുലാർ ഷ്വാനോമ, മെനിയേഴ്സ് രോഗം പോലുള്ള മെഡിക്കൽ അവസ്ഥകളും ഹൈപ്പോഫംഗ്ഷനിലേക്ക് നയിച്ചേക്കാം. ബാലൻസ് സിസ്റ്റം തകരാറിലായ ശേഷം ഹൈപ്പോഫംഗ്ഷൻ സംഭവിക്കാം. ചില സ്വയം രോഗപ്രതിരോധ രോഗങ്ങളും ജന്മനായുള്ള അവസ്ഥകളും ഉള്ളവരിലും ഹൈപ്പോഫംഗ്ഷൻ സംഭവിക്കാം.
വെസ്റ്റിബുലാർ ഹൈപ്പോഫംഗ്ഷൻ ഉയർന്ന വൈജ്ഞാനിക പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പഠനങ്ങൾ പറയുന്നു.
