Asianet News MalayalamAsianet News Malayalam

നിങ്ങളുടെ കുട്ടികൾ സ്കൂളിൽ പോകുന്നത് സെെക്കിൾ ചവിട്ടിയാണോ; പഠനം പറയുന്നത്

സ്കൂളിൽ പോകാൻ സെെക്കിൾ ചവിട്ടുകയോ അല്ലെങ്കിൽ നടക്കുകയോ ചെയ്യുന്ന കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. സ്ഥിരമായി സെെക്കിൾ ചവിട്ടുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് കളയാൻ സഹായിക്കും. ബിഎംസി പബ്ലിക്ക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

Walking, cycling can reduce obesity risk among kids
Author
Trivandrum, First Published May 24, 2019, 9:51 AM IST

പൊണ്ണത്തടി ഇന്ന് നിരവധി കുട്ടികളെ അലട്ടുന്ന പ്രശ്നമാണ്. പണ്ടൊക്കെ സ്കൂളിൽ പോകുമ്പോൾ നടന്നോ സെെക്കിൾ ചവിട്ടിയോ പോകാറുണ്ട്. അത് കൊണ്ട് തന്നെ കുട്ടികൾക്ക് പൊണ്ണത്തടി ഉണ്ടാകാറില്ലായിരുന്നു. നടത്തവും സെെക്കിൾ ചവിട്ടുന്നതുമെല്ലാം പൊതുവേ നല്ലൊരു വ്യായാമവുമാണ്. ഇന്ന് മിക്ക കുട്ടികളും സ്കൂളിൽ പോകുന്നത് കാറിലോ ബസിലുമൊക്കെയാണ്. 

സ്കൂളിൽ പോകാൻ സെെക്കിൾ ചവിട്ടുകയോ അല്ലെങ്കിൽ നടക്കുകയോ ചെയ്യുന്ന കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം. സ്ഥിരമായി സെെക്കിൾ ചവിട്ടുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പ് കളയാൻ സഹായിക്കും. ബിഎംസി പബ്ലിക്ക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

പൊണ്ണത്തടി വരാതിരിക്കാൻ രക്ഷിതാക്കൾ കുട്ടികളെ സ്പോർട്സിൽ ചേർക്കാൻ ശ്രമിക്കണമെന്നും ​ഗവേഷകർ പറയുന്നു. പൊണ്ണത്തടി കുട്ടികളിൽ ആരോ​ഗ്യപ്രശ്നങ്ങൾ മാത്രമല്ല പഠനകാര്യത്തിലും താൽപര്യക്കുറവ് ഉണ്ടാക്കാമെന്ന് യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ ​പ്രൊഫസറായ ലാൻഡർ ബോഷ് പറയുന്നു. 2000 കുട്ടികളിൽ പഠനം നടത്തുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios