ഭക്ഷണത്തിനു ശേഷമുള്ള നടത്തം ദഹനം എളുപ്പമാക്കുകയും മന്ദതയോ വയറു വീർക്കലോ തടയുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
നടത്തം പൊതുവേ മികച്ചൊരു വ്യായാമമാണ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് നടത്തം നല്ലതാണ്. വണ്ണം കുറയ്ക്കാനായി പലരും അതിരാവിലെ നടക്കാറുണ്ട്. ചിലർ ഭക്ഷണം കഴിച്ചതിന് ശേഷവും നടക്കാറുണ്ട്. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് കൂടുതൽ നല്ലത്?.
കൊഴുപ്പ് കുറയ്ക്കാനാണെങ്കിൽ വെറും വയറ്റിൽ നടക്കുന്നതാണ് ഏറെ ഫലപ്രദം. ഭക്ഷണത്തിനു ശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നല്ലതാണ്. പ്രത്യേകിച്ച് നിങ്ങൾക്ക് പ്രമേഹമോ പ്രീ ഡയബറ്റിസോ ഉണ്ടെങ്കിൽ. ഇത് ഇൻസുലിൻ സംവേദനക്ഷമതയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഭക്ഷണത്തിനു ശേഷമുള്ള നടത്തം ദഹനം എളുപ്പമാക്കുകയും മന്ദതയോ വയറു വീർക്കലോ തടയുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. വെറും വയറ്റിൽ നടക്കുന്നത് കൊഴുപ്പ് കുറയ്ക്കൽ വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും. അതിരാവിലെയുള്ള നടത്തം സ്ട്രെസ് കുറയ്ക്കുന്നതിനും വിഷാദ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായകമാണ്.
ഭക്ഷണത്തിനു ശേഷമുള്ള നടത്തം ആമാശയത്തിലേക്കും കുടലിലേക്കും ഉള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ദഹനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് വയറു വീർക്കുന്നതും ദഹനക്കേടും കുറയ്ക്കും. ഭക്ഷണം കഴിച്ചതിനുശേഷം നേരിയ ശാരീരിക പ്രവർത്തനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു പ്രത്യേകിച്ച് പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ളവർക്ക് ഇത് ഗുണം ചെയ്യും.
ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തത്തിലെ ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദ്രോഗ സാധ്യത കുറയ്ക്കും. കൂടാതെ, ഭക്ഷണത്തിനു ശേഷം നടക്കുന്നത് കലോറി എരിച്ചുകളയാൻ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും രണ്ട് നടത്തവും നല്ലതാണ്. എന്നാൽ, ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നു. നിങ്ങൾക്ക് ഏതാണ് കൂടുതൽ നല്ലതെന്നത് നിങ്ങൾ തന്നെ തീരുമാനിക്കണം. ആ നടത്തം ദിനചര്യയിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിന് മുമ്പോ ശേഷമോ പതിവായി നടക്കുന്നത് ദീർഘകാല ആരോഗ്യ ഗുണങ്ങൾ നൽകുന്നു.


