ഒന്നര വർഷം കൊണ്ടാണ് അക്‌സം 70 കിലോ ഭാരം കുറച്ചത്. തുടക്കത്തിൽ 165 കിലോയായിരുന്ന ഭാരം. എന്നാൽ ഇപ്പോൾ 95 കിലോയിലേക്ക് എത്തി നിൽക്കുകയാണ്. വെയ്റ്റ് ലോസിന് സഹായിച്ച ഡയറ്റ് പ്ലാനിനെ കുറിച്ച് അക്‌സം അബ്ദുൽ പറയുന്നു.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Story എന്ന് എഴുതാൻ മറക്കരുത്.
ഉദാസീനമായ ജീവിതശെെലിയും വ്യായാമമിലായ്മയും കൊണ്ട് തന്നെ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് അമിതവണ്ണം. ഹൃദ്രോഗം, പക്ഷാഘാതം, തുടങ്ങിയവയുടെ പ്രധാന അപകട ഘടകമാണ് അമിതവണ്ണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനമാണ് എറണാകുളം ആലുവ സ്വദേശി അക്‌സം അബ്ദുൽ കരീമിന്റെ വെയ്റ്റ് ലോസ് വിജയകഥ.
ഒന്നര വർഷം കൊണ്ടാണ് അക്‌സം 70 കിലോ ഭാരം കുറച്ചത്. തുടക്കത്തിൽ 165 കിലോയായിരുന്ന ഭാരം. എന്നാൽ ഇപ്പോൾ 95 കിലോയിലേക്ക് എത്തി നിൽക്കുകയാണ്. വെയ്റ്റ് ലോസിന് സഹായിച്ച ഡയറ്റ് പ്ലാനിനെ കുറിച്ച് അക്‌സം അബ്ദുൽ പറയുന്നു.
'ഒന്നര വർഷം കൊണ്ട് 70 കിലോ കുറച്ചു'
ഒന്നര വർഷത്തെ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് ഭാരം കുറച്ചത്. പലരുടെയും പരിഹാസവും കളിയാക്കലുമൊക്കെയാണ് വണ്ണം കുറയ്ക്കാൻ പ്രധാനമായി പ്രേരിപ്പിച്ചത്. വണ്ണം ഉണ്ടായിരുന്ന സമയത്ത് വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. അതും വണ്ണം കുറയ്ക്കുന്നതിന് കാരണമായെന്ന് അക്‌സം അബ്ദുൽ പറയുന്നു.
ഇടപ്പള്ളിയിലുള്ള ആശന്റെ നെഞ്ച് എന്ന ജിമ്മിൽ പോയിട്ടാണ് ഭാരം കുറച്ചത്. രാഹുൽ കുറ്റിക്കാട്ട് എന്ന ട്രെയിനറിന്റെ സഹയത്തോടെയാണ് വണ്ണം കുറച്ചത്. ട്രെയിനർ ക്യത്യമായി തന്നെ ഫോളോ ചെയ്തിരുന്നു. പട്ടിണി കിടക്കാതെ വളരെ ഹെൽത്തിയായിട്ടുള്ള ഡയറ്റാണ് പിന്തുടർന്നിരുന്നതെന്ന് അക്‌സം അബ്ദുൽ പറഞ്ഞു.
ഹെൽത്തി ഡയറ്റും, വർക്കൗട്ടും
' രാവിലെ വർക്കൗട്ടിന് മുമ്പ് കട്ടൻ കാപ്പി കുടിച്ചിരുന്നു. മധുരമില്ലാതെയാണ് കുടിക്കാറുള്ളത്. അതിന് ശേഷമാണ് ജിമ്മിൽ പോയിരുന്നത്. വണ്ണം ഉണ്ടായിരുന്ന സമയത്ത് നാലും അഞ്ചും ചപ്പാത്തി, ബേക്കറി പലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവയായിരുന്നു കഴിച്ചിരുന്നത്. എന്നാൽ ഡയറ്റ് തുടങ്ങിയപ്പോൾ മൊത്തമായി തന്നെ മാറി. പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

രാവിലെ ഓരോ ദിവസം ഓരോ ഭക്ഷണങ്ങളാണ്. ബ്രേക്ക് ഫാസ്റ്റിന് 4 മുഴുവൻ മുട്ട കഴിച്ചിരുന്നു. 11 മണിക്ക് വിശപ്പ് വന്നാൽ തണ്ണിമത്തൻ കഴിക്കും. ഉച്ചയ്ക്ക് 250 ഗ്രാം ചോറ് അല്ലെങ്കിൽ രണ്ട് ചപ്പാത്തിയും കറിയും. ഫ്രെെഡ് വിഭവങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. കൂടാതെ ചോറിനൊപ്പം ഏതെങ്കിലും ഇലക്കറി ഉൾപ്പെടുത്തിയിരുന്നു. വെെകിട്ട് 4 മണിക്ക് മധുരമില്ലാത്തെ ചായ കുടിച്ചിരുന്നു. അത്താഴം എട്ട് മണിക്ക് മുമ്പ് തന്നെ കഴിക്കുമായിരുന്നു. അത്താഴത്തിന് വെജിറ്റബിൾ സാലഡാണ് കഴിച്ചിരുന്നത്. ദിവസവും 5 ലിറ്റർ വെള്ളം വരെ കുടിച്ചിരുന്നു...' - അക്‌സം അബ്ദുൽ പറഞ്ഞു.
പട്ടിണി കിടന്നുള്ള ഡയറ്റ് വേണ്ട
ആദ്യമൊക്കെ രണ്ടര മണിക്കൂർ വരെ വർക്കൗട്ട് ചെയ്തിരുന്നു. പിന്നീട് വർക്കൗട്ട് വെെകിട്ടിലേക്ക് മാറ്റുകയായിരുന്നു. 75 ശതമാനം ഡയറ്റും 20 ശതമാനം വ്യായാമവും ബാക്കി അഞ്ച് ശതമാനം വിശ്രമം കൂടി ഉണ്ടെങ്കിലെ ഭാരം കുറയുകയുള്ളൂ. വണ്ണം കുറയ്ക്കണമെങ്കിൽ ആദ്യം വേണ്ടത് മനസാണ്. വ്യായാമം മുടങ്ങാതെ ക്യത്യമായി തന്നെ ചെയ്യാൻ ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കുകയാണ് വേണ്ടത്. ഒരിക്കലും പട്ടിണി കിടന്ന് ഭാരം കുറയ്ക്കരുതെന്നും അക്‌സം അബ്ദുൽ പറയുന്നു.


