ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി 1 തുടങ്ങിയവ വിറ്റാമിനുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴത്തെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണങ്ങളുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് ഈന്തപ്പഴം. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1 തുടങ്ങിയവ വിറ്റാമിനുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ആമാശയ ക്യാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്.
പല്ലുകളുടെ ആരോഗ്യത്തിനും വിളര്‍ച്ച തടയുന്നതിനും സഹായിക്കും. കാഴ്ച്ച ശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഈന്തപ്പഴം. മാത്രമല്ല പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനം വേഗത്തിലാക്കും. ഈന്തപ്പഴം പ്രഭാത ഭക്ഷണത്തിനോടൊപ്പവും കഴിക്കാം.
