ദിവസവും അൽപം ഉണക്ക മുന്തിരി കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി.എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. 

ഉണക്ക മുന്തിരി കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ദിവസവും അൽപം ഉണക്ക മുന്തിരി കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. 

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. ഭാരം കൂട്ടാൻ സഹായിക്കുന്ന ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലെ നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷപദാർത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാൻ സഹായിക്കുന്നു. ഇത് കുടൽ രോഗങ്ങളിൽ നിന്നും , ബാക്റ്റീരിയകളുടെ അക്രമങ്ങളിൽ നിന്നും, ശരീരത്തെ രക്ഷിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ ഉണക്ക മുന്തിരി ഏറെ സഹായകരമാണ് . ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണിതിന് കാരണം . രക്തക്കുഴലുകളുടെ പിരിമുറുക്കം കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ഇതിലൂടെ സാധ്യമാകുന്നു.ഉണക്കമുന്തിരിയിൽ വലിയ തോതിൽ ഇരുമ്പു അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ തടയാൻ സഹായിക്കുന്നു.