Asianet News MalayalamAsianet News Malayalam

Cancer : സന്തോഷവാർത്ത : എല്ലാ രോഗികളിലും ക്യാൻസർ ഭേദമായി; പരീക്ഷണ മരുന്ന് ഫലപ്രദം

രോഗബാധിതരായവരില്‍ ആറ് മാസമാണ് മരുന്ന് പരീക്ഷിച്ചത്. 18 രോഗികളില്‍ മാത്രമായിരുന്നു പരീക്ഷണം. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് മരുന്ന് നല്‍കിയിരുന്നത്. ഇവരില്‍ എല്ലാ രോഗികളിലും ക്യാന്‍സര്‍ പൂര്‍ണമായി ഭേദമായതായി കണ്ടെത്തി. 

Cancer vanishes for every patient in US drug trial
Author
USA, First Published Jun 8, 2022, 9:57 AM IST

ക്യാൻസർ (Cancer) പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മലാശയ അർബുദം ബാധിച്ച 18 രോഗികളിൽ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂർണമായി വിജയിച്ചു എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഡോസ്ടാർലിമാബ് എന്ന മരുന്നാണ് കാൻസർ കോശങ്ങളെ പൂർണമായി ഇല്ലാതാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യ ശരീരത്തിലെ പ്രതിദ്രവ്യമായി പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ നിർമ്മിച്ച തന്മാത്രകളുള്ള ഒരു മരുന്നാണ് ഡോസ്റ്റാർലിമാബ്. 18 മലാശയ കാൻസർ രോഗികൾക്ക് ഒരേ മരുന്ന് നൽകും. ചികിത്സയുടെ ഫലമായി, ഓരോ രോഗിയിലും ക്യാൻസർ പൂർണ്ണമായും ഇല്ലാതായി. അർബുദ രോഗചികിത്സയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ പ്രത്യാശയേകുന്ന ഒരു കണ്ടെത്തലെന്ന് ക്യാൻസർ രോഗവിദഗ്ദ്ധനായ ലൂയിസ് ഡയസ് ജൂനിയർ പറയുന്നു. മെമ്മോറിയൽ സ്ളോവൻ കെറ്റെറിംഗ് ക്യാൻസർ സെന്റർ(എംഎസ്‌കെ)യിലെ ഡോക്‌ടറാണ് അദ്ദേഹം.

ക്ലിനിക്കൽ ട്രയലിൽ ഏർപ്പെട്ടിരിക്കുന്ന രോഗികൾ അവരുടെ അർബുദം ഇല്ലാതാക്കാൻ കഠിനമായ മുൻകാല ചികിത്സകൾ നേരിട്ടിരുന്നു. അതായത് കീമോതെറാപ്പി, റേഡിയേഷൻ എന്നിവ. അടുത്ത ഘട്ടമെന്ന നിലയിൽ ഇവയിലൂടെ കടന്നുപോകേണ്ടിവരുമെന്ന് പ്രതീക്ഷിച്ചാണ് 18 രോഗികളും പ്രതീക്ഷിച്ചു. എന്നിരുന്നാലും അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കൂടുതൽ ചികിത്സ ആവശ്യമായി വന്നില്ലെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Read more  യുകെയിൽ 77 മങ്കിപോക്സ് കേസുകള്‍ കൂടി കണ്ടെത്തി; രോഗബാധിതരുടെ എണ്ണം 302 ആയി

രോഗബാധിതരായവരിൽ ആറ് മാസമാണ് മരുന്ന് പരീക്ഷിച്ചത്. 18 രോഗികളിൽ മാത്രമായിരുന്നു പരീക്ഷണം. ആറ് മാസത്തിനിടയിൽ ഓരോ മൂന്ന് ആഴ്ചകളിലുമാണ് മരുന്ന് നൽകിയിരുന്നത്. ഇവരിൽ എല്ലാ രോഗികളിലും ക്യാൻസർ പൂർണമായി ഭേദമായതായി കണ്ടെത്തി. എൻഡോസ്‌കോപിയിലും പെറ്റ്, എംആർഐ സ്‌കാൻ പരിശോധനകളിലൊന്നിലും ഇവരിൽ കാൻസർ കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ കണ്ടെത്തലുകൾ ഇപ്പോൾ മെഡിക്കൽ ലോകത്ത് തരംഗമായിരിക്കുകയാണെന്നും കാലിഫോർണിയ സർവകലാശാലയിലെ വൻകുടൽ കാൻസർ സ്പെഷ്യലിസ്റ്റായ ഡോ. അലൻ പി. വേനൂക്ക് പറഞ്ഞു.

Read more  അറിയാം തെറ്റിദ്ധരിപ്പിക്കുന്ന ചില ക്യാന്‍സര്‍ ലക്ഷണങ്ങളെ കുറിച്ച്...

Follow Us:
Download App:
  • android
  • ios