ഭക്ഷണസാധനങ്ങളുടെയും മരുന്നുകളുടെയുമെല്ലാം സ്വാധീനത്താല്‍ മൂത്രത്തിന്‍റെ ഗന്ധത്തില്‍ വ്യത്യാസം വരുന്നത് താല്‍ക്കാലികം മാത്രമാണ്. എന്നാല്‍ ചില അസുഖങ്ങളുടെയോ ആരോഗ്യപ്രശ്നങ്ങളുടെയോ സൂചനയായും മൂത്രത്തിന്‍റെ നിറത്തിലും ഗന്ധത്തിലുമെല്ലാം വ്യത്യാസങ്ങള്‍ വരാറുണ്ട്.
സാധാരണഗതിയില്‍ ആരോഗ്യമുള്ളൊരു ആളിന്‍റെ മൂത്രത്തിന് അസഹനീയമായ ഗന്ധമൊന്നും ഉണ്ടാകേണ്ട സാഹചര്യമില്ല. എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി മൂത്രത്തിന്‍റെ ഗന്ധത്തില്‍ വ്യതിയാനം വരാം. അത് ഏവരും നിരീക്ഷിച്ച് തന്നെ മനസിലാക്കിയിട്ടുള്ള കാര്യമായിരിക്കും. മൂത്രത്തിന് മാത്രമല്ല, വിയര്‍പ്പിന്‍റെ ഗന്ധത്തിനും ഇത്തരത്തില്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ സ്വാധീനമുണ്ടാകാറുണ്ട്.
ചില മരുന്നുകളും മൂത്രത്തിന് ഗന്ധം നല്‍കാറുണ്ട്. ഇതും വളരെ പെട്ടെന്ന് തന്നെ നമുക്ക് മനസിലാകും
ഇങ്ങനെ ഭക്ഷണസാധനങ്ങളുടെയും മരുന്നുകളുടെയുമെല്ലാം സ്വാധീനത്താല്‍ മൂത്രത്തിന്‍റെ ഗന്ധത്തില്‍ വ്യത്യാസം വരുന്നത് താല്‍ക്കാലികം മാത്രമാണ്. എന്നാല്‍ ചില അസുഖങ്ങളുടെയോ ആരോഗ്യപ്രശ്നങ്ങളുടെയോ സൂചനയായും മൂത്രത്തിന്‍റെ നിറത്തിലും ഗന്ധത്തിലുമെല്ലാം വ്യത്യാസങ്ങള്‍ വരാറുണ്ട്. ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ്. അതെങ്ങനെ മനസിലാക്കാം?
ഭക്ഷണസാധനങ്ങളുടെയോ മരുന്നുകളുടെയോ ഭാഗമായി മൂത്രത്തിന് ഗന്ധം വരുന്നത് നേരത്തെ സൂചിപ്പിച്ചത് പോലെ താല്‍ക്കാലികമാണ്. പക്ഷേ അസുഖങ്ങളുടെ ലക്ഷണമായി മൂത്രത്തിന് ഗന്ധം വരുന്നത് എല്ലായ്പ്പോഴും കാണാൻ സാധിക്കും. ഇങ്ങനെ സംഭവിച്ചാല്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടുകയോ ചികിത്സ തേടുകയോ ചെയ്യുകയാണ് വേണ്ടത്.
മൂത്രത്തിന് ഗന്ധമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍...
ചില ഭക്ഷണസാധനങ്ങളോ വിഭവങ്ങളോ ആണ് മൂത്രത്തിന് രൂക്ഷഗന്ധമുണ്ടാക്കുക. കാപ്പി, വെളുത്തുള്ളി, ഉള്ളി, വിവിധ തരത്തിലുള്ള സ്പൈസസ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
ദിവസത്തില്‍ ഒന്നോ രണ്ടോ കാപ്പി കുടിക്കുന്നത് കൊണ്ടൊന്നും മൂത്രത്തിന് രൂക്ഷഗന്ധം വരില്ല. എന്നാല്‍ പതിവായി ധാരാളം കാപ്പി കുടിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ആണ് ഈ സാധ്യത. കാപ്പിയിലുള്ള ചില ഘടകങ്ങള്‍ തന്നെയാണ് ഇതിന് കാരണമാകുന്നത്. മാത്രമല്ല കാപ്പി അധികമായാല്‍ മൂത്രത്തിന്‍റെ അളവും കൂടും. അതിന് അനുസരിച്ച് നിര്‍ജലീകരണം (ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ) സംഭവിക്കാനുള്ള സാധ്യതയും കൂടുതല്‍.
ഉള്ളിയും വെളുത്തുള്ളിയുമെല്ലാം ഗന്ധത്തിന് കാരണമാകുന്നത് ഇവയില്‍ അടങ്ങിയിരിക്കുന്നു സള്‍ഫര്‍ മൂലമാണ്. മുട്ട ചീഞ്ഞതിന്‍റെയോ ക്യാബേജ് ചീഞ്ഞതിന്‍റെയോ ഗന്ധവുമായാണ് ഇത് താരതമ്യപ്പെടുത്താൻ സാധിക്കുക.
ജീരകം, മല്ലി, ഗരം മസാല എന്നിങ്ങനെയുള്ള സ്പൈസുകളെല്ലാം തന്നെ മൂത്രത്തിന് ഗന്ധം നല്‍കാം. എന്നാലിത് താല്‍ക്കാലികമാണ്.
അസുഖങ്ങള്‍...
ചിലരുടെ മൂത്രത്തിന് രൂക്ഷഗന്ധമുണ്ടാകുന്നത് അസുഖങ്ങളുടെയോ ആരോഗ്യപ്രശ്നങ്ങളുടെയോ ഭാഗമായിട്ടാണെന്ന് പറഞ്ഞുവല്ലോ. ഇത് തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടത് നിര്‍ബന്ധവുമാണ്. മൂത്രത്തിന്‍റെ രൂക്ഷഗന്ധത്തിനൊപ്പം മൂത്രമൊഴിക്കുമ്പോള്‍ വേദന, എരിച്ചില്‍, മൂത്രത്തിന്‍റെ നിറത്തിന് വ്യത്യാസം, കലങ്ങിയത് പോലെ കാണപ്പെടല്‍ എന്നിവയെല്ലാം ഉണ്ടെങ്കില്‍ ഇത് മൂത്രാശയ അണുബാധയാകാൻ സാധ്യതയുണ്ട്.
അതുപോലെ മൂത്രത്തിന് തീരെ ഗന്ധമില്ലാതാകുന്നത് ടൈപ്പ്-2 പ്രമേഹം, മൂത്രത്തില്‍ കല്ല് എന്നിവയുടെ ലക്ഷണവും ആകാം.
Also Read:- ഗ്യാസും അസിഡിറ്റിയും ഏറെ നാള്‍ നീണ്ടുനിന്നാല്‍ ഈ അവയവത്തിന് ദോഷം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

