ഒരു കിവിയിൽ ദൈനംദിന വിറ്റാമിൻ സി ആവശ്യകതയുടെ 80% അല്ലെങ്കിൽ അതിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. കൂടാതെ രണ്ട് മുതൽ നാല് ഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, കെ എന്നിവയാൽ സമ്പന്നമായ കിവിപ്പഴം കുടലിൽ നല്ല ബാക്ടീരിയ കൂട്ടുന്നതിന് സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ രണ്ട് കിവിപ്പഴം ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും മെഡിസിൻ ഇൻസ്ട്രക്ടറുമായ ഡോ. തൃഷ പാസ്രിച്ച പറയുന്നു.

ഒരു കിവിയിൽ ദൈനംദിന വിറ്റാമിൻ സി ആവശ്യകതയുടെ 80% അല്ലെങ്കിൽ അതിൽ കൂടുതൽ അടങ്ങിയിട്ടുണ്ട്. കൂടാതെ രണ്ട് മുതൽ നാല് ഗ്രാം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, കെ എന്നിവയാൽ സമ്പന്നമായ കിവിപ്പഴം കുടലിൽ നല്ല ബാക്ടീരിയ കൂട്ടുന്നതിന് സഹായിക്കുന്നു.

2022-ൽ നടത്തിയ ഒരു പഠനത്തിൽ നാല് ആഴ്ചത്തേക്ക് ദിവസവും രണ്ട് കിവിപ്പഴം കഴിച്ച ആളുകൾക്ക് മെച്ചപ്പെട്ട ദഹനവും കുടലിന്റെ ആരോ​ഗ്യവും മെച്ചപ്പെട്ടതായി കണ്ടെത്തി. മലബന്ധം അറ്റുക, വയറുവേദന കുറയുക, ദഹനക്കേടിന്റെ ലക്ഷണങ്ങൾ കുറയുക എന്നിവയാണ് കിവിപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ.

മലബന്ധവും IBS-C ( ഇറിറ്റബിൾ ബവൽ സിൻഡ്രോം) ഉള്ള വ്യക്തികൾ ദിവസവും ഒരു കിവിപ്പഴം കഴിക്കുന്നത് ശീലമാക്കുന്നത് ഏറെ നല്ലതാണ്. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിന് കിവി ഫ്രൂട്ട് ഗുണം ചെയ്യും. 

കിവികളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ, കിവിയിൽ ആന്റിഓക്‌സിഡന്റുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ കൂടുതൽ സഹായിക്കും.

പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴമാണ് കിവിപ്പഴം. കാരണം ഇതിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കുറവാണ്. മിതമായ അളവിൽ കഴിക്കുമ്പോൾ പ്രമേഹമുള്ളവർക്ക് സുരക്ഷിതമാണ്. കിവിയിൽ കലോറി കുറവാണ്. ഇത് പ്രമേഹ നിയന്ത്രണത്തിലെ ഒരു പ്രധാന ഘടകമായ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.