വ്യായാമം ചെയ്യുക എന്നത് ഇന്ന് പലരുടെയും ദിനചര്യകളിൽ ഒന്നായി മാറിയിരിക്കുകയാണ്. രാവിലെയും വെെകിട്ടുമൊക്കെ വ്യായാമം ചെയ്യുന്നവരുണ്ട്. വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് ഫിറ്റ്നസ് പരിശീലകയായ രുചിക റായ് പറയുന്നു.  വെറുംവയറ്റിൽ വ്യായാമം ചെയ്താൽ പെട്ടെന്ന് ഭാരം കുറയുമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് രുചിക പറഞ്ഞു. 

വെറുംവയറ്റിൽ വ്യായാമം ചെയ്താൽ പെട്ടെന്ന് ക്ഷീണിക്കുമെന്ന് മാത്രമല്ല, മസിൽ ക്ഷയിക്കാനും വ്യായാമത്തോട് വെറുപ്പുണ്ടാകാനും ഇടയാകുമെന്നും രുചിക പറയുന്നു. വ്യായാമം ചെയ്യും മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കാവുന്നതാണ്. വ്യായാമത്തിലൂടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം തിരിച്ചു നൽകാൻ ഇടയ്ക്കിടെ സിപ് ചെയ്ത് വെള്ളം കുടിക്കുക.

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ചില സമയങ്ങളിൽ ആളുകൾക്ക് ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെടുന്നുവെന്ന് രുചിക പറഞ്ഞു. രാവിലെ വ്യായാമത്തിന് ഒരു മണിക്കൂർ മുൻപ് ലഘു ഭക്ഷണം ഏതെങ്കിലും കഴിക്കാവുന്നതാണ്. ബ്രഡ് 2 എണ്ണം അല്ലെങ്കിൽ ഒരു ​ഓംലെറ്റ്, അല്ലെങ്കിൽ ബിസ്ക്കറ്റ് 2 എണ്ണം ഇവയിൽ ഏതെങ്കിലും കഴിക്കാവുന്നതാണെന്ന് അവർ പറയുന്നു. 

വ്യായാമത്തിന് മുമ്പ് ഫൈബർ അധികമടങ്ങിയ ഭക്ഷണം, പരിപ്പുവിഭവങ്ങൾ, കൃത്രിമപാനീയങ്ങൾ, പയർ വർഗങ്ങൾ എന്നിവ കഴിച്ചാൽ വ്യായാമം ചെയ്യുമ്പോൾ ഗ്യാസ് പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. നടത്തം, സൈക്ലിങ്, നീന്തല്‍, നൃത്തം തുടങ്ങിയ വ്യായാമങ്ങൾ ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. 

കൊറോണ കാലത്ത് പാല്‍ പായ്ക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...