Asianet News MalayalamAsianet News Malayalam

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാകുമ്പോഴോ ഇൻസുലിൻ ഉൽപാദനത്തിൽ കുറവുണ്ടാകുമ്പോഴോ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ചികിത്സിച്ചില്ലെങ്കിൽ ഹൃദ്രോഗം, വൃക്കരോഗം, ന്യൂറോപ്പതി, കാഴ്ചശക്തി നഷ്ടപ്പെടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രമേഹം കാരണമാകും.

winter foods that help manage blood sugar levels
Author
First Published Jan 18, 2023, 4:47 PM IST

പ്രമേഹരോ​ഗികളുടെ എണ്ണം ആഗോളതലത്തിൽ വർദ്ധിച്ചു വരികയാണ്. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം ഉണ്ടാകുമ്പോഴോ ഇൻസുലിൻ ഉൽപാദനത്തിൽ കുറവുണ്ടാകുമ്പോഴോ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. 
ചികിത്സിച്ചില്ലെങ്കിൽ ഹൃദ്രോഗം, വൃക്കരോഗം, ന്യൂറോപ്പതി, കാഴ്ചശക്തി നഷ്ടപ്പെടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രമേഹം കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവിലും പ്രമേഹത്തിലും കാലാവസ്ഥ സ്വാധീനം ചെലുത്തും. വേനൽക്കാലത്തും ശൈത്യകാലത്തും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്നു. പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന അനുയോജ്യമായ ശൈത്യകാല ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഓറഞ്ച്...

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ ഇത് കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കില്ല. പ്രമേഹമുള്ളവർക്ക് വിറ്റാമിൻ സി വളരെ പ്രധാനമാണ്. കാരണം ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. പഠനങ്ങൾ അനുസരിച്ച് ദിവസവും 1000 മില്ലിഗ്രാം വിറ്റാമിൻ സി കഴിക്കുന്ന ടൈപ്പ്-2 പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. കൂടാതെ, ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി കേടായ കോശങ്ങളെ വീണ്ടെടുക്കാൻ സഹായിക്കുന്നു. 

കറുവപ്പട്ട...

പ്രകൃതിദത്തമായ മസാലയും ശക്തമായ ആന്റിഓക്‌സിഡന്റുമാണ് കറുവപ്പട്ട. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കുന്നതായി നിരവധി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവായി കറുവപ്പട്ട കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത്  കോശങ്ങൾ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കുകയും അതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ബ്രോക്കോളി...

ബ്രോക്കോളി, കോളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികളിൽ അന്നജം വളരെ കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്. ഇവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈ പച്ചക്കറികളിൽ ഏകദേശം 7% നാരുണ്ട്. നാരുക വിശപ്പ് കുറയുന്നതിന് സഹായകമാണ്. കൂടാതെ, ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ബ്രോക്കോളിയിൽ സൾഫോറഫെയ്ൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 

ആപ്പിൾ...

കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ആപ്പിൾ. ഒരു ആപ്പിളിൽ 77 കലോറി അടങ്ങിയിട്ടുണ്ട്. 36 ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് ഏറ്റവും നല്ല പഴമാണിത്. ആന്റിഓക്‌സിഡന്റായ പോളിഫെനോൾസ് ആപ്പിളിലുണ്ട്. പോളിഫെനോളുകൾ ശരീരത്തിന്റെ ഉപാപചയ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും ഇൻസുലിൻ ഉൽപാദനത്തെ സഹായിക്കുകയും ശരീരകോശങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ആപ്പിളിൽ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹവും അതിന്റെ സങ്കീർണതകളും ഉണ്ടാകാനുള്ള സാധ്യതയും അവ കുറയ്ക്കുന്നു.

ബദാം...

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. 
ബദാം നിരവധി അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ബദാമിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ബദാമിന് കഴിയുമെന്ന് പല പഠനങ്ങളും വിദഗ്ധരും അഭിപ്രായപ്പെടുന്നു. പ്രമേഹരോഗികളിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ബദാം സഹായിക്കും.

ക്യാരറ്റ്...

ക്യാരറ്റിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഭക്ഷണമാണ്. ഇവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും പ്രമേഹത്തിന്റെ അനന്തരഫലമായ റെറ്റിനോപ്പതിയുടെ അപകടങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ

 

Follow Us:
Download App:
  • android
  • ios