സ്ത്രീകളും പുരുഷന്മാരും ഹൃദയ-രക്തധമനി രോഗങ്ങൾ, വൃക്കരോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെ വ്യത്യസ്ത രീതിയിലാണ് നേരിടുന്നതെന്ന് യുകെയിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഗവേഷകർ ചൂണ്ടിക്കാട്ടി. 2010-നും 2020-നും ഇടയിൽ ടൈപ്പ് 2 പ്രമേഹം ബാധിച്ച യുകെയിലെ 28,720 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയത്.
പ്രമേഹമുള്ള സ്ത്രീകൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം കണ്ടെത്തി. പ്രമേഹം സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം, സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അതേസമയം പുരുഷന്മാരിൽ ഹൃദയ-രക്തധമനി സംബന്ധമായ രോഗങ്ങളും വൃക്കരോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയാണുള്ളതെന്നും ഗവേഷകർ പറയുന്നു.
'PLOS മെഡിസിൻ' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. സ്ത്രീകളും പുരുഷന്മാരും ഹൃദയ-രക്തധമനി രോഗങ്ങൾ, വൃക്കരോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെ വ്യത്യസ്ത രീതിയിലാണ് നേരിടുന്നതെന്ന് യുകെയിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഗവേഷകർ ചൂണ്ടിക്കാട്ടി. 2010-നും 2020-നും ഇടയിൽ ടൈപ്പ് 2 പ്രമേഹം ബാധിച്ച യുകെയിലെ 28,720 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയത്.
രോഗനിർണയത്തിന് ശേഷം സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും (5.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 8.1 ശതമാനം) ഒടുവിൽ മരണം സംഭവിക്കുന്ന തരത്തിലുള്ള രോഗാവസ്ഥകളിലൂടെ കടന്നുപോകാനുമുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. അതേസമയം, പുരുഷന്മാരിൽ ഹൃദയ-രക്തധമനീ രോഗങ്ങൾ (5.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 8.4 ശതമാനം), വൃക്കരോഗത്തിന്റെ അന്തിമഘട്ടം (end-stage renal disease), ഉയർന്ന രക്തസമ്മർദ്ദം എന്നിവയുടെ നിരക്ക് കൂടുതലായി കാണപ്പെട്ടു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സമാനതകളും ഈ പഠനത്തിൽ കണ്ടെത്തി; മറ്റ് ആരോഗ്യസാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, പ്രമേഹവും മാനസികാരോഗ്യ പ്രശ്നവും ഒരുമിച്ചുണ്ടാകുന്നത് ഇരുവിഭാഗങ്ങളിലും അകാലമരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണപ്പെട്ടു.
ടൈപ്പ് 2 പ്രമേഹബാധയ്ക്കുശേഷം സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലായി കണ്ടപ്പോൾ, പുരുഷന്മാരിൽ ഹൃദയ-വൃക്ക സംബന്ധമായ സങ്കീർണതകൾ ഉയർന്ന തോതിലും മിക്ക ആരോഗ്യപ്രശ്നങ്ങളും നേരത്തെയും കണ്ടുവന്നതായി ഗവേഷകർ പറയുന്നു.


