MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
Onam
KCL 2026
Kerala Rain
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • പ്രോട്ടീന്റെ കുറവ് ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

പ്രോട്ടീന്റെ കുറവ് ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം എന്നിവ മുതൽ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും വരെയുള്ള മിക്കവാറും എല്ലാ പ്രക്രിയകളിലും പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നു.

2 Min read
Author : Resmi Sreekumar
Published : Aug 27 2026, 09:55 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പ്രോട്ടീന്റെ കുറവ് ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ
Image Credit : Asianet News

പ്രോട്ടീന്റെ കുറവ് ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങൾ

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം എന്നിവ മുതൽ പേശികളുടെ ആരോഗ്യം നിലനിർത്തുന്നതും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും വരെയുള്ള മിക്കവാറും എല്ലാ പ്രക്രിയകളിലും പ്രോട്ടീൻ നിർണായക പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, പലരും—പ്രത്യേകിച്ച് സ്ത്രീകളും പ്രായമായവരും—ദിവസവും ആവശ്യമായ അളവിൽ പ്രോട്ടീൻ കഴിക്കുന്നില്ലെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
കടുത്ത ക്ഷീണം അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം.
Image Credit : Asianet News

കടുത്ത ക്ഷീണം അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം.

മതിയായ ഉറക്കം ലഭിച്ചിട്ടും അമിതമായ ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറവായതാകാം അതിനൊരു കാരണം. പ്രോട്ടീൻ ലഭ്യമല്ലെങ്കിൽ, ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജം നിലനിർത്താൻ ശരീരത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വരികയും, അതുമൂലം മന്ദതയോ കടുത്ത ക്ഷീണമോ അനുഭവപ്പെടുകയും ചെയ്തേക്കാം.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
മധുരപലഹാരങ്ങളോട് അമിത താൽപര്യം തോന്നുന്നതാണ് മറ്റൊരു ലക്ഷണം
Image Credit : Asianet News

മധുരപലഹാരങ്ങളോട് അമിത താൽപര്യം തോന്നുന്നതാണ് മറ്റൊരു ലക്ഷണം

മധുരപലഹാരങ്ങൾക്കോ ​​സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾക്കോ ​​വേണ്ടിയുള്ള അമിത താൽപര്യം ‌ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെന്നതിന്റെ സൂചനയായിരിക്കാം. പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെയും നോക്കുന്നു.

47
അമിതമായ മുടികൊഴിച്ചിൽ, നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകൽ എന്നിവ ഉണ്ടാകാം
Image Credit : Getty

അമിതമായ മുടികൊഴിച്ചിൽ, നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകൽ എന്നിവ ഉണ്ടാകാം

ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുമ്പോൾ അമിതമായ മുടികൊഴിച്ചിൽ, നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകൽ എന്നിവ ഉണ്ടാകാം. പ്രോട്ടീന്റെ കുറവ് ആദ്യം പ്രകടമാകുന്നത് ചർമ്മത്തിലും മുടിയിലും നഖങ്ങളിലുമായിരിക്കും, ചർമ്മത്തിൽ ചുവപ്പ്, പൊട്ടുന്ന നഖങ്ങൾ, നേർത്ത മുടി, എന്നിവയെല്ലാം കാണിക്കാം. ഇവയെല്ലാം പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.

57
പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും.
Image Credit : Getty

പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും.

പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും മതിയാവില്ല. മധുരം അധികം കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

67
ചിന്തകളിലെ അവ്യക്തത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവ ഉണ്ടാകാം
Image Credit : Getty

ചിന്തകളിലെ അവ്യക്തത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവ ഉണ്ടാകാം

ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നത് മൂലം ചിന്തകളിലെ അവ്യക്തത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവ ഉണ്ടാകാം. കാരണം, മാനസികാവസ്ഥ, പ്രചോദനം, ജാഗ്രത എന്നിവ നിയന്ത്രിക്കുന്ന ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ രാസസന്ദേശവാഹകരെ (ന്യൂറോട്രാൻസ്മിറ്ററുകൾ) ഉൽപ്പാദിപ്പിക്കാൻ തലച്ചോറിന് അമിനോ ആസിഡുകൾ ആവശ്യമാണ്.

77
എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം.
Image Credit : Getty

എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം.

എപ്പോഴും വിശപ്പ് തോന്നുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം. നന്നായി ഭക്ഷണം കഴിച്ചതിന് ശേഷവും അമിത വിശപ്പ് അനുഭവപ്പെട്ടാൽ ഒരിക്കലും അവ​ഗണിക്കരുത്. കുറഞ്ഞ പ്രോട്ടീൻ ഉപഭോഗമാകാം കാരണം. പ്രോട്ടീൻ അമിത വിശപ്പ് തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ശരീരഭാരം കുറയ്ക്കാൻ രാത്രിയിൽ ചോറ് ഒഴിവാക്കണോ?
Recommended image2
ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
Recommended image3
മുഖക്കുരു അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved