Asianet News MalayalamAsianet News Malayalam

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് 91 ശതമാനം എയ്ഡ്‌സ് രോഗികൾക്കും വൈറസ് ബാധിച്ചതെന്ന് ഡോക്ടർമാർ

1988 ൽ ആദ്യത്തെ ലോക എയ്ഡ്സ് ദിനം ആചരിച്ചു. അതിനുശേഷം എല്ലാ വർഷവും ഡിസംബർ 1 ന് ആചരിച്ചുവരുന്നു. ഇന്ത്യയടക്കം 189 രാജ്യങ്ങൾ ഡിസംബർ 1 എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത് രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു.
 

world aids day 2023 doctors say 91 percent of aids patients contracted the virus through unprotected sex
Author
First Published Dec 1, 2023, 11:26 AM IST

ഇന്ന് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം ( World aids day 2023). എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനും എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനാചരണം.

ഏകദേശം 38 ദശലക്ഷം ആളുകൾ ലോകമെമ്പാടും എച്ച്ഐവി/എയ്ഡ്സ് ബാധിതരാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് 91 ശതമാനം ആളുകളും വൈറസ് ബാധിച്ചത്. വർഷങ്ങളായി എച്ച്‌ഐവി/എയ്ഡ്‌സിന്റെ എണ്ണം കുറഞ്ഞുവെങ്കിലും രോഗത്തെ ഉന്മൂലനം ചെയ്യുന്നതിൽ ഇപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

രോഗബാധിതരിൽ 90 ശതമാനവും 15-നും 49-നും ഇടയിൽ പ്രായമുള്ളവരാണ്. എയ്ഡ്‌സ് ബാധിതരോട് വിവേചനം കാണിക്കാതിരിക്കാനുള്ള സമൂഹത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന 'സമുദായങ്ങൾ നയിക്കട്ടെ' എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം. എല്ലാ സർക്കാർ വകുപ്പുകളും സന്നദ്ധസംഘടനകളും സന്നദ്ധപ്രവർത്തകരും ഇക്കാര്യത്തിൽ കൂട്ടായ പരിശ്രമം നടത്തണമെന്ന്  ലോക എയ്ഡ്‌സ് ദിനത്തിത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ പി.ജഗദീശ്വര റാവു പറഞ്ഞു.

1988 ൽ ആദ്യത്തെ ലോക എയ്ഡ്സ് ദിനം ആചരിച്ചു. അതിനുശേഷം എല്ലാ വർഷവും ഡിസംബർ 1 ന് അത് ആചരിച്ചുവരുന്നു. ഇന്ത്യയടക്കം 189 രാജ്യങ്ങൾ ഡിസംബർ 1 എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത് രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു.

എച്ച്ഐവി സെന്റിനൽ സെറോ സർവൈലൻസ് സർവേ (എച്ച്എസ്എസ്) പ്രകാരം ആന്ധ്രപ്രദേശിൽ എച്ച്ഐവി ബാധിതരുടെ എണ്ണം 0.36% ആണ്. വിശാഖപട്ടണം ജില്ലയിൽ ഇത് 0.37% ആണ്.  എച്ച്‌ഐവി/എയ്ഡ്‌സ് രോഗികളുടെ കുട്ടികൾക്ക് ഒരു വർഷം മുഴുവനും പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിന് സംഭാവനകൾ സ്വരൂപിക്കുകയെന്ന ആശയവുമായി ജില്ലാ കളക്ടർ എ.മല്ലികാർജുന എത്തിയതായി ഡോ.ജഗദീശ്വര റാവു പറഞ്ഞു. 

ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ ദിവസവും ഇക്കാര്യം ചെയ്യൂ ; പഠനം

 

Latest Videos
Follow Us:
Download App:
  • android
  • ios