സൈക്ലിംഗ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് സൈക്ലിംഗ് എന്നത്. 400 മുതൽ 1000 വരെ കലോറി എരിച്ചുകളയാൻ സൈക്കിൾ ചവിട്ടുന്നത് സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ഇന്ന് ലോക സൈക്കിൾ ദിനം (World Bicycle Day). ഐക്യരാഷ്ട്രസഭ എല്ലാ വർഷവും ലോക സൈക്കിൾ ദിനം ആചരിച്ച് വരുന്നു. ഒരു ഗതാഗത മാർഗ്ഗമായും വ്യായാമത്തിന്റെ ഒരു രൂപമായും സൈക്കിളുകളുടെ പ്രത്യേകതയും നേട്ടങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ദിനം ലക്ഷ്യമിടുന്നത്. സൈക്കിൾ ചവിട്ടുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്നറിയാം.

ഒന്ന്...

സൈക്ലിംഗ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുക ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് സൈക്ലിംഗ് എന്നത്. 400 മുതൽ 1000 വരെ കലോറി എരിച്ചുകളയാൻ സൈക്കിൾ ചവിട്ടുന്നത് സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

രണ്ട്...

ഹൃദയത്തിലേക്ക് കൂടുതൽ രക്തം പമ്പ് ചെയ്യുന്നതിലൂടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന ഒരു മികച്ച, ഫലപ്രദമായ വ്യായാമമാണ് സൈക്ലിംഗ്. സ്ഥിരമായി സൈക്കിൾ ചവിട്ടുന്നത് രക്തക്കുഴലുകൾ വികസിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയപേശികളുടെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ധമനികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദിവസേന അരമണിക്കൂർ സൈക്കിൾ ചവിട്ടുന്നത്, ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും, രക്തസമ്മർദ്ദം കുറയുകയും മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മൂന്ന്...

സെെക്കിൾ ചവിട്ടുന്നതിന്റെ മറ്റൊരു ഗുണം അണുബാധയ്‌ക്കെതിരെ പോരാടാനുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നതാണ്. ഒരു പഠനമനുസരിച്ച്, സൈക്ലിംഗിന് രോഗത്തിനെതിരെ പോരാടാൻ ആവശ്യമായ ആന്റിബോഡികളുടെയും വെളുത്ത രക്താണുക്കളുടെയും പ്രവർത്തനം വർദ്ധിപ്പിക്കാൻ കഴിയും.

നാല്...

സൈക്ലിംഗ് ശ്വാസകോശത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ശ്വാസകോശത്തെ ശക്തവും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്നു.

അഞ്ച്...

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം പ്രമേഹത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണെന്ന് എല്ലാവർക്കും അറിയാം. ദിവസവും 30 മിനിറ്റ് സൈക്കിൾ ചവിട്ടുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ പറയുന്നു.

ആറ്...

സൈക്ലിംഗ് എല്ലുകളുടെ ശക്തി മെച്ചപ്പെടുത്തുന്നു. ഒടിവുകളും മറ്റ് അസ്ഥി രോഗങ്ങളും തടയാനും ഇത് സഹായിക്കുന്നു.

ശ്വാസകോശത്തെ ബാധിക്കുന്ന എച്ച്എംപിവി വൈറസ് ; അറിയാം ലക്ഷണങ്ങൾ

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News