"പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി. നമ്മുടെ ഭാവിക്കായി." എന്നതാണ് ഈ വർഷത്തെ പ്രമേയം.

എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ച് വരുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താൻ പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി. നമ്മുടെ ഭാവിക്കായി." എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാരിസ്ഥിതി ഘടകങ്ങൾ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ പ്രധാന പങ്കാണ് വഹിക്കുന്നത്. കാലാവസ്ഥവ്യതിയാനങ്ങൾ ബിസിനസ്സുകളെ ബാധിക്കുന്നതായും കുടിയേറ്റങ്ങൾക്ക് കാരണമായതായും അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ 2017 ലെ കണക്കുകൾ പറയുന്നു.

ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങൾ മൂലം സാമൂഹിക പിന്തുണ നഷ്ടപ്പെട്ടവർ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

വ്യത്യസ്ത പരിതസ്ഥിതികളിലേക്കുള്ള എക്സ്പോഷർ തലച്ചോറിലെ വൈജ്ഞാനിക പ്രവർത്തനം, സമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട ന്യൂറൽ പാതകളെ ബാധിക്കും. പ്രതികൂല സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ തലച്ചോറിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും, ഓർമ്മക്കുറവ്, പഠന ബുദ്ധിമുട്ടുകൾ, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കുട്ടികളിൽ നടത്തിയ ഗവേഷണങ്ങൾ പറയുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങൾ കുട്ടികളിൽ പോഷകാഹാരകുറവിനും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങൾ മാനസിക വളർച്ചയെയും പിന്നീട് വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. വായുവും മണ്ണും മലിനമാകുന്നതും പാരിസ്ഥിതിക പ്രശ്ങ്ങൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ സാമൂഹ്യ- സാമ്പത്തിക പ്രശ്നങ്ങളായി വളരുന്നത് കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഇത് വൈകാരിക-മാനസിക സംഘർഷങ്ങൾക്കും ഇടയാക്കുന്നു.

പരിസ്ഥിതി നിലവാരം സമ്മർദ്ദ നില ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്തേക്കാം. ശബ്ദം, പ്രകൃതിദത്ത വെളിച്ചം, വായുവിന്റെ ഗുണനിലവാരം, സാമൂഹിക ചുറ്റുപാടുകൾ തുടങ്ങിയ ഘടകങ്ങൾ ചിന്തകളെയും വികാരങ്ങളെയും രൂപപ്പെടുത്തും. ഇത് മാനസികാരോഗ്യത്തെ മൊത്തത്തിൽ മാറ്റും. കൂടുതൽ മലിനമായ പ്രദേശങ്ങളിൽ വിഷാദരോഗ നിരക്ക് വർദ്ധിച്ചതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വായു മലിനീകരണവുമായി ദീർഘകാല സമ്പർക്കം പുലർത്തുന്നത് ഒരാളുടെ ഉത്കണ്ഠയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.