Asianet News MalayalamAsianet News Malayalam

World Heart Day 2023 : ഹൃ​ദ്രോ​ഗത്തിന്റെ പ്രധാനപ്പെട്ട എട്ട് ലക്ഷണങ്ങൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. 'ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക' എന്നതാണ് ഈ വർഷത്തെ ലോക ഹൃദയ ദിനത്തിലെ പ്രമേയം എന്ന് പറയുന്നത്.
 

world heart day 2023 symptoms of heart disease-rse-
Author
First Published Sep 27, 2023, 11:47 AM IST

എല്ലാ വർഷവും സെപ്റ്റംബർ 29ന് ലോക ഹൃദയ ദിനം ആഘോഷിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും ഹൃദയ സംബന്ധമായ മരണങ്ങൾക്ക് കാരണമായേക്കാവുന്ന അപകട ഘടകങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. 'ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക' എന്നതാണ് ഈ വർഷത്തെ ലോക ഹൃദയ ദിനത്തിലെ പ്രമേയം എന്ന് പറയുന്നത്.

'നേരത്തെ പ്രായമായവരെ ബാധിച്ചിരുന്ന ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാർക്കിടയിലും കുട്ടികൾക്കിടയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ അവഗണിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. ഈ ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ ഒരു പരിധി വരെ ചികിത്സിക്കാനും തടയാനും കഴിയും...' - യശോദ ഹോസ്പിറ്റൽസ് 
സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് & ഇലക്‌ട്രോഫിസിയോളജിസ്റ്റ്,
ഡോ. വി. രാജശേഖർ പറയുന്നു. ഹൃദയം ആരോ​ഗ്യകരമല്ല എന്നതിന്റെ ചില ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഇടയ്ക്കിടെ നെഞ്ചുവേദന, സമ്മർദ്ദം എന്നിവയായി ഹൃദയാഘാതത്തെ സൂചിപ്പിക്കുന്ന മറ്റൊരു ലക്ഷണമാണ്. കൈകൾ, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ പുറം എന്നിവയും ബാധിച്ചേക്കാം. 

രണ്ട്...

ലഘുവായ പ്രവർത്തനത്തിലോ വിശ്രമത്തിലോ പോലും ഉണ്ടാകുന്ന ശ്വാസതടസ്സം ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ മറ്റൊരു ലക്ഷണമാണ്. ശ്വാസംമുട്ടൽ ഇതിനോടൊപ്പം ഉണ്ടാകാം.

മൂന്ന്...

എപ്പോഴും ക്ഷീണം ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാണ്. (പ്രത്യേകിച്ചും പതിവ് ജോലികൾ ചെയ്യുമ്പോൾ പോലും ക്ഷീണം ഉണ്ടാകുന്നത് പോലും). 

നാല്...

ക്രമരഹിതമായ ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം എന്ന് പറയുന്നത്. ആർറിത്മിയ, അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് കൂടുതൽ ഗുരുതരമായ ഹൃദ്രോഗത്തെ സൂചിപ്പിക്കാം.

അഞ്ച്...

കാലുകൾ, കണങ്കാൽ, പാദങ്ങൾ, അല്ലെങ്കിൽ വയറുവേദന എന്നിവയിൽ നീർവീക്കം ഉണ്ടാകുന്നത് ഹൃദയസ്തംഭനത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഹൃദയത്തിന് വേണ്ടത്ര രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ശരീരം ദ്രാവകത്താൽ നിറയും.

ആറ്...

തലകറക്കം അല്ലെങ്കിൽ ബോധക്ഷയമാണ് മറ്റൊരു ലക്ഷണം. മസ്തിഷ്കത്തിലേക്ക് വേണ്ടത്ര രക്തം വിതരണം ചെയ്യാത്തത് ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ഇത് തലകറക്കം അല്ലെങ്കിൽ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. 

ഏഴ്...

ചില ആളുകൾക്ക്-പ്രത്യേകിച്ച് സ്ത്രീകൾ-ഹൃദയാഘാതം അല്ലെങ്കിൽ മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഓക്കാനം അല്ലെങ്കിൽ ഛർദ്ദി അനുഭവപ്പെടുന്നു. 

എട്ട്...

ശരീരത്തിന്റെ മുകൾ ഭാഗത്ത് വേദന അനുഭവപ്പെടുക.  പ്രത്യേകിച്ച് സ്ത്രീകളിൽ, വയറിന്റെ മുകൾഭാഗം, കൈകൾ, തോളുകൾ, കഴുത്ത് അല്ലെങ്കിൽ താടിയെല്ല് എന്നിവയിലെ വേദനയോ അസ്വസ്ഥതയോ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. 

ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, ​​ഗുണങ്ങൾ പലതാണ്

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

Follow Us:
Download App:
  • android
  • ios