സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഡിജിസിഎ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇരുവരും നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ഡിജിസിഎ നടപടി.
ദില്ലി: മുംബൈ വിമാനത്താവളത്തിൽ മൂടൽ മഞ്ഞ് കാരണം വൈകിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണ കഴിച്ച സംഭവത്തിൽ ഇൻഡിഗോയ്ക്കും, വിമാനത്താവള അധികൃതർക്കും ഡിജിസിഎ പിഴ ചുമത്തി. ഇൻഡിഗോയ്ക്ക് 1.20 കോടി രൂപയും, വിമാനത്താവള അധികൃതർക്ക് 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഡിജിസിഎ ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇരുവരും നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ഡിജിസിഎ നടപടി.
രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായി; 4 കേസുകളിലും ജാമ്യം, പുറത്തിറങ്ങുന്നത് അറസ്റ്റിലായി 8ാം ദിവസം
