ക്ഷേത്രദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് 11 മരണം. നാലുപേർക്ക് പരിക്കേറ്റു. ക്ഷേത്രദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി 2 ലക്ഷം രൂപയും നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രി നൽകുമെന്ന് അറിയിച്ചു.
