Asianet News MalayalamAsianet News Malayalam

ഹർദ പടക്കശാല അപകടത്തില്‍ 12 മരണം, 200 പേര്‍ക്ക് പരിക്ക്; ആറ് അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ പൂട്ടി

സംഭവത്തിൽ 12 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. 200 ലധികം പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെ അനധികൃത ഫാക്ടറി നിന്ന സ്ഥലം ചാരക്കൂമ്പാരമായി. 

12 dead and 200 injured in Harda factory fire bkg
Author
First Published Feb 9, 2024, 11:07 AM IST


മധ്യപ്രദേശ്: ഫെബ്രുവരി ആറിന് പുലർച്ചെ ഇന്‍ഡോറിലെ ഹർദ ജില്ലയിലെ ബൈരാഗർ പ്രദേശത്തെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ തീപിടിത്തത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആറോളം അനധികൃത പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി. അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ അധികൃതര്‍ പൂട്ടി സീല്‍വച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം നടന്ന അനധികൃത പടക്കനിര്‍മ്മാണശാലയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. 

അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. അതേസമയം പടക്ക നിര്‍മ്മാണ ഫാക്ടറികളില്‍ സുരക്ഷാ പരിശോധന നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പോലീസിനെയും മറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി ഒരു സംയുക്ത സംഘം രൂപീകരിച്ചതായി ഇൻഡോർ ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് സിംഗ് മധ്യമങ്ങളെ അറിയിച്ചു. പടക്ക ഫാക്ടറികൾ, ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ലൈസൻസില്ലാത്തതിനാലോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലോ ആയ എല്ലാ കടകളും പൂട്ടി സീല്‍ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനകം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ആറ് സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തെന്നും അദ്ദേഹം അറിയിച്ചു. 

നാല് വര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിനെ 'മമ്മി'യാക്കി, പിന്നെ ദൈവമാക്കി ആഭിചാര പൂജ; ഭാര്യ അറസ്റ്റില്‍ !

ആദ്യം ചുംബനം, പിന്നെ വിവാഹാഭ്യര്‍ത്ഥന, പക്ഷേ യുവതിയുടെ പ്രതികരണത്തില്‍ ചേരി തിരിഞ്ഞ് സോഷ്യല്‍ മീഡിയ !

സംഭവത്തിൽ 12 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. 200 ലധികം പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെ അനധികൃത ഫാക്ടറി നിന്ന് സ്ഥലം ചാരക്കൂമ്പാരമായി. സാമൂഹിക മാധ്യമങ്ങളില്‍ അപകടത്തിന്‍റെ നിരവധി വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. ചില വീഡിയോകളില്‍ ആളുകള്‍ മതില് ചാടിക്കടക്കുന്നതും കാണാമായിരുന്നു. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആകാശത്തോളം പുക ഉയരുന്നതും തീ പടരുന്നതും വീഡിയോകളില്‍ കാണാം.  

നാല് സ്ത്രീകളോട് പ്രണയം നടിച്ചു, മൂന്ന് കോടി തട്ടി; ഒടുവില്‍ 'കള്ളക്കാമുക'ന് ഏഴ് വര്‍ഷം തടവ് !

മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല, ബാർബറിന്‍റെ തലമുടി അറഞ്ചം പുറഞ്ചം വെട്ടിവിട്ട് റഷ്യന്‍ വിനോദ സഞ്ചാരി !

നിരവധി വീടുകള്‍ക്ക് ഇടയിലായിരുന്നു പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഭൂമികുലുക്കമാണെന്നാണ് ആദ്യം കരുതിയതെന്ന് അപകടത്തെ കുറിച്ച് പ്രദേശവാസികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. നിരവധി വാഹനങ്ങളും സ്ഫോടനത്തിന് പിന്നാലെ അഗ്നിക്കിരയായി. മരിച്ചവരുടെ ആശ്രിതർക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. പിന്നാലെ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവര് ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. 

'ബ്രാ ധരിച്ചില്ല'; ഡെല്‍റ്റാ എയര്‍ലൈനില്‍ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി യുവതി !

Latest Videos
Follow Us:
Download App:
  • android
  • ios