ഹൈദരാബാദ്: ഓട്ടോറിക്ഷയിലേക്ക് ട്രക്ക്  ഇടിച്ച് കയറി പതിമൂന്ന് പേര്‍ മരിച്ചു. തെലങ്കാനയിലെ മഹ്ബൂബ് നഗറിലാണ് അപകടം. അനുവദിച്ചതിലും അധികം ആളുകള‍െ കയറ്റിയ ഓട്ടോയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക്  ഇടിച്ച് കയറിയത്. 

ഡ്രൈവര്‍ അടക്കം പതിനെട്ട് പേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയ ഓട്ടോയിലുണ്ടായിരുന്നവരില്‍ പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

കൃഷിയിടത്തിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ഓട്ടോയിലാണ് ട്രക്ക് ഇടിച്ച് കയറിയത്. ട്രക്ക്  ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തെലങ്കാന മുഖ്യമന്ത്രി അപകടത്തില്‍ ഖേദം പ്രകടിപ്പിച്ചു.