Asianet News MalayalamAsianet News Malayalam

30 സെക്കന്റ് മാത്രം; ബിഎംഡബ്ല്യുവിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; യുവാക്കള്‍ക്കായി അന്വേഷണം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്.

14 lakh was stolen from a parked BMW car in Bengaluru joy
Author
First Published Oct 23, 2023, 12:51 PM IST

ബംഗളൂരു: ബംഗളൂരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം രൂപ മോഷ്ടിച്ചു. ഡ്രൈവര്‍ സീറ്റ് വശത്തെ ചില്ലു തകര്‍ത്ത് അകത്ത് കയറിയാണ് യുവാവ് പണം മോഷ്ടിച്ചത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. ഒരു കോടിയിലധികം വില വരുന്ന ബിഎംഡബ്ല്യു എക്സ്5 കാറാണ് മോഷണസംഘം തകര്‍ത്തത്. കൈയില്‍ കരുതിയിരുന്ന ഒരു ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ചില്ല് തകര്‍ത്തത്. ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുന്നതും രണ്ടാമന്‍ ചുറ്റുപാട് നിരീക്ഷിച്ച ശേഷം കാറിന്റെ ഗ്ലാസ് തകര്‍ത്ത് പണം അടങ്ങിയ സഞ്ചി മോഷ്ടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കവര്‍ മോഷ്ടിച്ച ശേഷം ഉടന്‍ തന്നെ സംഘം സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. 36കാരനായ മോഹന്‍ ബാബുവെന്ന വ്യക്തിയുടെ പേരിലുള്ളതാണ് ബിഎംഡബ്ല്യു കാറെന്ന് പൊലീസ് അറിയിച്ചു. സ്ഥലക്കച്ചവടത്തിനായി കരുതിയിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് മോഹന്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നത്.

മണിപ്പൂര്‍ കലാപം; മുന്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

ദില്ലി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ യുവ മോര്‍ച്ച നേതാവിനെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മ ബാരിഷ് ശര്‍മ്മയാണ് അറസ്റ്റിലായത്. ഇംഫാലില്‍ ഒക്ടോബര്‍ 14ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.

വെടിവെപ്പില്‍ പരിക്കേറ്റ അഞ്ചു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ഒക്ടോബര്‍ 14ന് വെടിവെപ്പുണ്ടായത്. ഇത് തുടര്‍ന്നുള്ള അക്രമങ്ങള്‍ക്കും വഴിവെച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാരിഷ് ശര്‍മ്മയെ ഒക്ടോബര്‍ 25വരെ റിമാന്‍ഡ് ചെയ്തു. കേസെടുത്തിരിക്കുന്നത്. ഇതിനിടെ, മ്യാന്‍മാര്‍ അതിര്‍ത്തിയായ മൊറേയില്‍ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സേനയില്‍ കൂടുതല്‍ പേര്‍ മെയ്തെകളെന്ന് കുക്കിസംഘടനകള്‍ ആരോപിച്ചു. വെടിവെപ്പ് കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

 തെരുവ് നായ ആക്രമണം; വ്യവസായി പരാഗ് ദേശായി അന്തരിച്ചു 
 

Follow Us:
Download App:
  • android
  • ios